Garlic Flat Bread Porotta വെളുത്തുള്ളിയുടെ ഫ്രഷ് ഇല ചേർത്ത പൊറോട്ട
ഒരു തുടം വെളുത്തുള്ളി വാങ്ങി അതിൽ നാലെണ്ണം കിളുക്കാൻ തുടങ്ങി.അപ്പോൾ അത് അങ്ങ് ചെറിയ നാലു ചട്ടിയിൽ ആക്കി വരാന്തയിലോട്ടു വെച്ച്.തണുപ്പ് കാരണം വെളിയിൽ വെച്ചാൽ വളരില്ല.മനഃപൂർവം ചെയ്തത് ആണ് നല്ല ഒരു പൊറാട്ട ഉണ്ടാക്കാൻ.പണ്ട് ഡൽഹിയിൽ വെച്ച് ഇളം വെളുത്തുള്ളിയുടെ ഇല ചേർത്ത പറാട്ട ഒരു സിന്ധി ഫാമിലിയിൽ നിന്നുംകഴിച്ചിട്ടുണ്ട്.ആ രുചി ഓർത്തു ഒരു ക്രീയേഷൻ.
വെളുത്തുള്ളിയുടെ ഇല ചെറുതായി അരിഞ്ഞത് ഗോയതമ്പുപൊടിയും കടലമാവും കൂടി
( 4:1) ചേർത്ത് ഉപ്പും അല്പം ക്രഷ്ഡ് ചുമന്ന മുളകും ചേർത്ത് കുഴച്ചു ഉണ്ടാക്കി.നല്ല രുചി ആണ്.
സിന്ധികൾ ഉണ്ടാക്കിയതിൽ കൂടുതൽ ഇലയും പിന്നെ നല്ലപോലെ ഘീയും ഉണ്ടായിരുന്നു.ഞാൻ ഒലിവെണ്ണ ചേർത്ത്.സിന്ധികൾ ഒരുമാതിരി അട പോലെ ആണ് ഉണ്ടാക്കുന്നത്.ഗീ ഉപയോഗിക്കാതിരിക്കാൻ ആണ് ഇങ്ങനെ ഉണ്ടാക്കിയത്