കൊച്ചി മീൻ കറി – Kochi Fish Curry

കൊച്ചി മീൻ കറി – Kochi Fish Curry

വറുത്തിടുന്ന ചെറിയ ഇരുമ്പു ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാവുമ്പോൾ, അൽ‌പം വെളിച്ചെണ്ണയൊഴിച്ച്, എണ്ണ മൂക്കുമ്പോൾ, ചെറുങ്ങനെ പൊടിച്ച ഉലുവയോടൊപ്പം കുറച്ച് കടുകും, അവ പൊട്ടുമ്പോൾ, രണ്ടോ മൂന്നോ ഉണക്കമുളകു പൊട്ടിച്ചിട്ടതും ഇട്ട്..മൂന്നാലു നെടുകേ കീറിയ പച്ചമുളകും, മൂന്നാലു അല്ലി വെളുത്തുള്ളിയും, ഇഞ്ചിയും ചതച്ചതും ഒരു തണ്ട് കറിവേപ്പിലയും ഇട്ട്.. മൂക്കുമ്പോൾ അവ ഒരു മൺ‌ചട്ടിയിൽ പകർന്ന്, അടുപ്പത്ത് വയ്ക്കുക.
ഒരു ചെറുനാരങ്ങയോളം വാളൻ‌പുളിയുടെ വെള്ളവും, രണ്ടു സ്പൂൺ തേങ്ങ ചുരണ്ടിയതും, ലേശം മഞ്ഞൾപ്പൊടിയും, ഒരു സ്പൂൺ മല്ലിപ്പൊടിയും, രണ്ടു സ്പൂൺ കാഷ്‌മീരിമുളകുപൊടിയും മിക്സിയിൽ നന്നായരച്ച്.. ആല്പം വെള്ളവും ചേർത്ത് ചട്ടിയിൽ ഒഴിക്കുക. ആവശ്യത്തിനു ഉപ്പിട്ട്, ഫുൾ ഫ്ലേമിൽ വയ്ക്കുക.

മീൻ നന്നാക്കി, കഴുകി മുറിക്കുമ്പോഴേയ്ക്കും, അരപ്പ് തിളയ്ക്കുന്നുണ്ടാവും. തിളയ്ക്കുന്ന അരപ്പിൽ മീനിട്ട് ഫ്ലേം സിം ആക്കുക.

മൂന്നാലു ചുവന്നുള്ളി ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിൽ മൂപ്പിച്ച് ഗാർണിഷ് ചെയ്യുക.

കൊച്ചി മീൻ കറി – Kochi Fish Curry Ready

ചോറും കൂട്ടി.. ഞം ഞം ഞം..

.
(ഇത് കറുത്ത ആവോലി.. (പോം‌ഫ്രെറ്റ്.) കറി.

ചാള, അയില, നെയ്‌മീൻ, വേളൂരി.. ഇങ്ങനെ
ഏതു മത്സ്യവും ചെയ്യാം.)

Adv Kuttan Gopurathinkal‎