യമനികളുടെ പൊറോട്ട കഴിച്ചിട്ടുണ്ടോ..
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരുപാടു ലേയറുകൾ ഉള്ള ഒരു കിടിലൻ പൊറോട്ട ആണിത്..
കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാം..യമനികൾ ഇതിനെ മലാവാ ബ്രെഡ് എന്ന് വിളിക്കും..
ചേരുവകൾ:
1.മൈദ-2 കപ്പ്
2.യീസ്റ്റ്-1/4 ടീസ്പൂൺ
3.ഉപ്പ് ആവശ്യത്തിന്
4. ബട്ടർ- 1/4 കപ്പ്
വെള്ളം മയത്തിൽ കുഴച്ചെടുക്കാൻ
ആവശ്യത്തിന്..
ഉണ്ടാക്കുന്ന വിധം:
1 മുതൽ 3 വരെ ഉള്ള ചേരുവകളെല്ലാം ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ച് എടുക്കുക..5 മിനിറ്റ് സമയമെടുത്ത് നല്ല രീതിയിൽ കുഴച്ച് എടുക്കുക..15 മിനിട്ട് റെസ്റ്റ് ചെയ്യാൻ വെക്കുക.ആ സമയം നമുക്ക് ബട്ടർ കാപ്പി നിറം ആകുന്നതു വരെ ഉരുക്കി എടുക്കണം.15 മിനിറ്റുകൾ ശേഷം മാവ് ഉരുളകളാക്കി വളരെ നൈസായി പരത്തി എടുക്കുക.. പിന്നീട് അതിന്റെ പുറത്ത് നമ്മൾ ഉരുക്കി എടുത്ത ബട്ടർ ബ്രഷ് ചെയ്യുക.. മുകളിൽ കുറച്ച് മൈദ വിതറുക.. എന്നിട്ട് പകുതി ആക്കി മടക്കുക.. വീഡിയോയിൽ വിശദമായി ചെയ്തിട്ടുണ്ട്.. എന്നിട്ട് വീണ്ടും ഉരുളകളാക്കി ചപ്പാത്തി പോലെ പരത്തി എടുക്കുക.. പാനിൽ തിരീച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക..