Vazhapindi Vanpayar Thoran
വാഴപ്പിണ്ടി അരിഞ്ഞത്.2 കപ്പ്
വൻപയർ.1 കപ്പ് കുതിർത്ത്
മുളക് പൊടി..കാൽ sp
മഞ്ഞൾ പൊടി.. കാൽ sp
മല്ലിപ്പൊടി..അര sp
പച്ചമുളക്.2
എണ്ണ, കടുകു, ഉപ്പ്..ആവശ്യത്തിനു
ആദ്യം ഉപ്പിട്ടു വൻപയർ കൂക്കറിൽ വേവിക്കണം.അത് പോലെ തന്നെ വേറെ ഒരു പാത്രത്തിൽ വാഴപിണ്ടിയും പച്ചമുളകും കൂടി വേവിക്കണം…ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച്, കടുകു പൊട്ടിച്ചു തീ കുറച്ചിട്ട് മസാല പൊടികൾ ഇട്ടു പയ്യെ മൂപ്പിച്ചു വേവിച്ചു വെച്ച പയർ ഇടുക..ഇളക്കി എടുത്തു വേവിച്ചു വെച്ച വാഴപിണ്ടിയും കുറച്ചു കറിവേപ്പിലയും ഇട്ടു അടച്ചു വെച്ച് ഒരു 5 മിനിറ്റ് വേവിക്കുക..സംഭവം റെഡി..
ഇപ്പോ നിങ്ങൾ ഓർക്കും തൊരനിൽ മല്ലി പൊടിയോ.അതാണ് മക്കളെ ഇതിനു ടേസ്റ്റ് കൊടുക്കുന്നെ. ചെറിയ പരീക്ഷണം ആയിരുന്നു .നന്നായി ഇഷ്ട്ടായി എല്ലാര്ക്കും.ഒരു കാര്യം ശ്രദ്ധിക്കണം.വേവിക്കുന്ന രണ്ടു ഐറ്റം ത്തിലും വേവിച്ചു ശേഷം വരുന്ന വെള്ളം വറ്റിച്ചു എടുക്കണം ഒട്ടും വെള്ളം ഇല്ലാണ്ട് വേണം മസാല പൊടികൾ മൂപ്പിച്ചതിലേക്കു ഇടാൻ.