തൈര് വട – Thairu Vada

തൈര് വട – Thairu Vada

Ingredients

വടയ്ക്ക് :

ഉഴുന്ന് പൊടി- 2 കപ്പ്‌
പച്ചമുളക് -2 എണ്ണം
ചെറിയ ഉള്ളി -4 എണ്ണം
ഉപ്പ്-പാകത്തിന്
ഇഞ്ചി -ഒരു ടി സ്പൂൺ (ചെറുതായി അരിഞ്ഞതു)
കറിവേപ്പിലഒരു തണ്ട് (ചെറുതായി മുറിച്ചത്)
baking സോഡാ -ഒരു നുള്ള്
എണ്ണ-ഡീപ് ഫ്രൈ ചെയ്യാൻ ആവശ്യത്തിനു

തൈര് മിക്സ്‌ ന്:

തൈര് 2 കപ്പ്‌
ഉപ്പ്-ആവശ്യത്തിനു
മുളകുപൊടി -ആവശ്യത്തിനു
ജീരകം -2 നുള്ള്
മല്ലിയില-2 ടേബിൾ സ്പൂൺ ( ചെറുതായി അരിഞ്ഞതു)
carrot ഗ്രേറ്റ്‌ ചെയ്തത് -2 ടേബിൾ സ്പൂൺ

പുളി chutney ക്ക്

വാളൻപുളി -ഒരു നെല്ലിക്ക വലിപ്പം
ശര്ക്കര -ആവശ്യത്തിനു
മുളകുപൊടി -എരിവു അനുസരിച്ച്
chat മസാല -അല്പ്പം ( optional )

ഉണ്ടാക്കുന്ന വിധം

രണ്ടു കപ്പ്‌ ഉഴുന്നുപൊടി വെള്ളമൊഴിച്ച് കട്ടിയായി മിക്സ്‌ ചെയ്യുക. ബാറ്റെർ സ്മൂത്ത്‌ ആയിരിക്കാൻ ശ്രദ്ധിക്കുമല്ലോ.അതിലേക്ക് എണ്ണ ഒഴികെയുള്ള ചേരുവകള യോജിപ്പിക്കുക.ഇനി ഒരു പതിനഞ്ചു മിനിട്ടിനു ശേഷം ഡീപ് ഫ്രൈ ചെയ്യാൻ തുടങ്ങാം.

ഈ സമയം കൊണ്ട് തൈര് മിക്സ്‌ ഉം chutney യും ഉണ്ടാക്കാം ..chutney ഉണ്ടാക്കാനായി എല്ലാ ചേരുവകളും കൂടി ചൂട് വെള്ളത്തിൽ മിക്സ്‌ ചെയ്യുക.(chutney തിക്ക് ആയിരിക്കണം .അതുകൊണ്ട് അധികം വെള്ളം ആവശ്യമില്ല.). ഇനി തൈര് ഇൽ മുളകുപൊടി, ഉപ്പ് , ജീരകം മല്ലിയില എന്നിവ ചേര്ക്കുക.തൈര് പുളിയില്ലത്തത് വേണേ.മാർക്കറ്റ്‌ ഇൽ കിട്ടുന്ന ഗ്രീക്ക് yoghurt നല്ല തിക്ക് ആയതുകൊണ്ട് അല്പ്പം വെള്ളം ചേർത്ത് ഉപയോഗിക്കാം.

അപ്പോളേക്കും നമ്മുടെ വട മിക്സ്‌ റെഡി ആയിട്ടുണ്ടാകും…..ഒരു പാൻ ഇൽ ആവശ്യത്തിനു എണ്ണ ഒഴിച്ച് മീഡിയം ഹീറ്റ് ഇൽ ചൂടാകാൻ വയ്ക്കുക.ഒരു സന്തോഷവാര്ത!! വട എങ്ങനെ ഷേപ്പ് ഇൽ ഉണ്ടാക്കാം ന്നു തല പുകയണ്ട ആവശ്യമില്ല…:)എണ്ണ ചൂടായി കഴിയുമ്പോൾ മിക്സ്‌ എടുത്ത് ഒരു സ്പൂൺ ഇൽ അൽപ്പാൽപ്പമായി കോരി ഇടുക. നല്ല golden ബ്രൌൺ കളർ ആകുമ്പോൾ കോരിയെടുക്കാം.എടുത്തു കഴിഞ്ഞ ഉടനെ ഒരു പാത്രത്തിൽ warm വാട്ടർ ഇൽ അല്പ്പം ഉപ്പ് ചേര്ത് വടകൾ മുക്കിയെടുക്കുക. (ഒരു മിനിറ്റ് മതി) ഇനി പതുക്കെ കൈകൾക്കുള്ളിൽ വച്ച് ഒന്ന് പ്രസ്‌ ചെയ്തെടുക്കാം.അത് ഒരു serving പ്ലേറ്റ് ലേക്ക് മാറ്റാം.ഇനി തൈര് മിക്സ്‌ വടകൾക്ക്‌ മുകളിലേക്ക് ഒഴിക്കാം.പുളിച്ചട്നി യും ഒഴിക്കാം. ലാസ്റ്റ് ബട്ട്‌ നോട് ദി ലീസ്റ്റ് ..ഗ്രേറ്റ്‌ ചെയ്തു വച്ച carrot വിതറുക ..അല്പ്പം മല്ലിയിലയും.

NB :കേരളത്തിലും ബാക്കി സൌത്ത് ഇന്ത്യൻ states ലും സാധാരണ ഇതിന്റെ പല varieties കണ്ടിട്ടുണ്ട്…Northern states ഇൽ അല്പ്പം കൂടെ ചാറ്റ് സ്റ്റൈൽ ഇൽ ല കിട്ടാറ്‌..സേവ് ഉം ബൂന്ദി യും ഒക്കെ ഇടാറുണ്ട്…അടുത്ത വ്യത്യാസം yogurt ഇൽ ഉപ്പിനു പകരം ഷുഗർ ഇടും..ഇവിടെ കൊടുത്തത് എന്റെ personalized വെർഷൻ ആണ്.