Soy Chunks Dry Roast – സോയ ചങ്ക്‌സ് ഡ്രൈ റോസ്‌റ്

Soy Chunks Dry Roast – സോയ ചങ്ക്‌സ് ഡ്രൈ റോസ്‌റ്
——————————————–
100 ഗ്രാം സോയ രണ്ടു മൂന്നു വട്ടം കഴുകിയ ശേഷം ഒരു കുക്കറിൽ ഇട്ടു നികക്കെ വെള്ളം ഒഴിച്ച് അതിലേക്കു ഉപ്പ്, ചെറിയ കഷ്ണം പട്ട ,ഗ്രാമ്പൂ,ഏലക്ക ഓരോന്നും ഇട്ടു അല്പം മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി എന്നിവയും ചേർത്ത് 4 വിസിൽ അടിപ്പിക്കുക.
വെന്തതിനു ശേഷം വെള്ളത്തിൽ നിന്നെടുത്തു പിഴിഞ്ഞ് വെക്കുക .സോയ വലുതാണെൽ ചെറിയ കഷ്ണം ആക്കി മാറ്റിവെക്കുക .പട്ട, ഗ്രാമ്പൂ ,ഏലക്ക എടുത്തു മാറ്റുക .ഇനി മസാലക്കായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്തു മൂപ്പിക്കുക .ബ്രൗൺ ആകേണ്ട.അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചതച്ചത് ,സവാള ചെറുതായി അറിഞ്ഞത്, പച്ചമുളക് കീറിയതും കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക .അതിലേക്കു ഓരോരുത്തരുടെ എരിവിന് അനുസരിച്ചു പൊടികൾ ഓരോന്നായി ചേർക്കുക . മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി, മല്ലിപൊടി ,മീറ്റ് മസാല (ചിക്കൻ മസാല ), പെരുംജീരകപൊടി ,ഗരം മസാല , കുരുമുളക് പൊടി എന്നിവ ചേർത്ത് മൂക്കുമ്പോൾ അതിലേക്കു വെന്ത സോയ ചങ്ക്‌സ് ചേർക്കുക . ഉപ്പ് വേണേൽ അല്പം കൂടി ചേർക്കുക . കുറച്ചു വെളിച്ചെണ്ണ, അല്പം കറിവേപ്പില എന്നിവയും കൂടി ചേർത്ത് നന്നായി ഇളക്കി ഒരു അഞ്ചു minit മൂടി വക്കുക .സവാള ഒക്കെ മൊരിഞ്ഞു വരുമ്പോ ഒന്നുടെ ഇളക്കി വാങ്ങുക.
എല്ലാരും ഒരു തവണ എങ്കിലും ട്രൈ ചെയ്യണേ .അത്രയ്ക്ക് ടേസ്റ്റ് ആണ് .ബീഫ് റോസ്‌റ് കഴിക്കുന്ന പോലെ ഉണ്ട് .

Soy Chunks Dry Roast – സോയ ചങ്ക്‌സ് ഡ്രൈ റോസ്‌റ്

Priya Joshy