സോയചങ്സ് സമൂസ Samosa with Soychunks

‎Samosa with Soychunks
മൈദയിൽ ഒരു സ്പൂൺ നെയ്യൊഴിച്ച് മിക്സ് ചെയ്ത ശേഷം ഉപ്പിട്ട വെള്ളം ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. 15 മിനിറ്റ് വച്ച ശേഷം നൈസായി പരത്തി ഒന്ന് പാനിലിട്ട് രണ്ട് ഭാഗവും ചൂടാക്കിയെടുത്ത് സമൂസ ഷീറ്റ് തയ്യാറാക്കി വക്കുക.

ഫില്ലിങ്ങ് തയ്യാറാക്കുന്നതിന് – കുറച്ച് സോയ ചൂടുവെള്ളത്തിൽ 2മിനിറ്റ് ഇട്ട ശേഷം എടുത്ത് മിക്സിയിൽ ഇട്ട് ഒന്ന് അടിച്ചെടുക്കുക.( അധികം അരഞ്ഞു പോവരുത്)

ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് രണ്ടോ – മൂന്നോ വെളുത്തുള്ളി ചതച്ചതും – രണ്ട് പച്ചമുളക് അരിഞ്ഞതും – ഒരു വലിയ സവാള ചെറുതായി അരിഞ്ഞതും -ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ശേഷം അര സ്പൂൺ മഞ്ഞൾ പൊടി – അര സ്പൂൺ കുരുമുളക് പൊടി – അര സ്പൂൺ ഗരം മസാല പൊടിയും ചേർത്ത് വഴറ്റി സോയാബീൻ ചേർത്ത് യോജിപ്പിക്കുക ‘.. ഡ്രൈ ആയിട്ടു ണ്ടെങ്കിൽ കുറച്ച് വെള്ളം ചേർക്കാം .. മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാം.

സമൂസ ഷീറ്റ് കോണാക്കി മടക്കി ഫില്ലിങ്ങ് നിറച്ച് മൈദ ബാറ്റർ വച്ച് ഒട്ടിച്ച് എണ്ണയിൽ വറുത്തെടുക്കുക.