കൈപ്പക്കാ/പാവക്കാ(ഫ്രൈ) വറുത്തത് – Kaipekka Pavakka Fry

കൈപ്പക്കാ/പാവക്കാ(ഫ്രൈ) വറുത്തത് – Kaipekka Pavakka Fry

അഞ്ച് കൈപ്പക്ക കഴുകി രണ്ടായി നടു പിളര്‍ന്ന് കുരു കളഞ്ഞ് പകുതി വട്ടത്തില്‍ കനം കുറച്ച് നുറുക്കി അതില്‍ രണ്ട് സ്പൂണ്‍ ഉപ്പും
രണ്ട് സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും രണ്ട് സ്പൂണ്‍ മുളക് പൊടിയും രണ്ടു സ്പൂണ്‍ മല്ലിപ്പൊടിയും രണ്ടു സ്പൂണ്‍ ഗരം മസാലയും മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണയൊ റിഫൈന്‍ന്റ് ഓയിലോ ഒഴിച്ച് നല്ലവണ്ണം ഇളക്കുക.. പത്ത് പതിനഞ്ച് മിനിട്ടിന് ശേഷം ചീനച്ചട്ടിയില്‍ അഞ്ചോ ആറോ വലിയ സ്പൂണ്‍ എണ്ണ റിഫൈന്‍ന്റ് ഓയില്‍ ഒഴിച്ച് ചൂടായാല്‍ അതില്‍ നുറുക്കി വെച്ചത് മൂന്ന് ഭാഗമായി വറുത്തെടുക്കുക (നല്ലവണ്ണം മൊരിയണം എന്നൊന്നും ഇല്ല)

തൈരും കടുമാങ്ങയും കൈപ്പക്കാ ഫ്രൈയും ഉണ്ടെങ്കില്‍ പിന്നെ അന്നത്തെ ഊണ് കുശാല്‍