ഇഡലി അരി-2 കപ്പ്
ഉഴുന്ന്-1 കപ്പ്
ഉലുവ-1/ 4 ടീസ്പൂൺ (ഉഴുന്നിന്റെ കൂടെ ഇട്ടാൽ മതി)
വെളുത്ത അവിൽ-1 കപ്പ്
ഇത് നല്ല വൃത്തിയായി കഴുകി എടുക്കുക.
ഇനി ഇത് ആറു മണിക്കൂർ കുതിരാൻ വേണ്ടി വെക്കണം. കുതിർക്കാൻ നല്ല വെള്ളം ഉപയോഗിക്കുക.
ഈ വെള്ളം ഉപയോഗിച്ചാണ് നമ്മൾ ആറു മണിക്കൂർ കഴിഞ്ഞ് ഇത് അരച്ച് എടുക്കുന്നത്.
അരിയും ഉഴുന്നും അവലും ഓരോ പാത്രത്തിൽ കുതിരാൻ ആയി വെക്കണം.
ആറു മണിക്കൂർ കഴിഞ്ഞ് ഓരോന്നായി അരച്ച് എടുക്കാം.
അവിലും ഉഴുന്നു നല്ല fine paste ആയി അരച്ചെടുക്കാൻ ശ്രദ്ധിക്കണം. അരി ചെറിയ തരിതരി വേണം അരച്ചെടുക്കാൻ.
അരയ്ക്കുവാൻ വേണ്ടി കുതിർത്ത് വെള്ളം തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
അരയ്ക്കുമ്പോൾ വെള്ളം കൂടി പോകാതെ ഇഡലി മാവു പരുവത്തിൽ വെള്ളം ചേർക്കാൻ സ്രെധിക്കണം
ഇനി ഈ അരച്ചത് എല്ലാം നന്നായി മിക്സ് ചെയ്ത് ആവശ്യത്തിന് ഉപ്പും കൂടെ ഇട്ട് നന്നായി മിക്സ് ചെയ്ത് അടച്ച് ചൂടുള്ള സ്ഥലത്ത് പുളിക്കാനായി വെക്കാം.
12 മണിക്കൂർ കഴിഞ്ഞ് മാവ് ചെറുതായി ഇളക്കി എടുക്കുക.അതുകഴിഞ്ഞ് ഇഡ്ഡലിത്തട്ടിൽ എണ്ണ പുരട്ടി കുറച്ചു കുറച്ചായി മാവൊഴിച്ച് വെള്ളം തിളക്കുന്ന ഇഡ്ഡലി പാത്രത്തിൽ അകത്തേക്ക് ഇറക്കി വെച്ച് ആവിയിൽ വേവിച്ചെടുക്കുക .
ഇഡ്ഡലി പാത്രത്തിൽ നിന്നും ഇഡ്ഡലി തട്ട് പുറത്തെടുത്തു കഴിഞ്ഞു മാത്രമേ stove ഓഫ് ചെയ്യാൻ പാടുള്ളു.ഇല്ലെങ്കിൽ ഇഡ്ഡലിയിൽ ആവി വെള്ളം പിടിക്കും.
ഇഡ്ഡലി തട്ടിൽ നിന്നും നന്നായി ചൂടാറി കഴിഞ്ഞു മാത്രം ഇഡ്ഡലി ഇളക്കി എടുക്കുക.
നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി റെഡിയാണ്
എല്ലാവരും ട്രൈ ചെയ്തിട്ട് ഫീഡ്ബാക്ക് പറയണം