ഹണി ഗ്ലേസ് പൊട്ടറ്റോ Honey Glazed Potato

Honey Glazed Potato
ചേരുവകൾ :-
പൊട്ടറ്റോ. 3 എണ്ണം
ഇഞ്ചി.ചെറുതായി അരിഞ്ഞത് ( 1 ടേബിൾസ്പൂൺ )
വെളുത്തുള്ളി. ചെറുതായി അരിഞ്ഞത് (1 ടേബിൾസ്പൂൺ )
പച്ചമുളക്. 2 എണ്ണം ചെറുതായി അരിഞ്ഞത്
വെളുത്ത എള്ള്. 1ടേബിൾസ്പൂൺ
സവാള.1/2 പീസ് ചെറുതായി അരിഞ്ഞത്
ഹണി. 1 ടേബിൾസ്പൂൺ
ഉപ്പ്. ആവശ്യത്തിന്
സോയാസോസ്. 1ടീസ്പൂൺ
ചില്ലി സോസ്. 2 ടേബിൾസ്പൂൺ
സ്പ്രിംഗ് ഒനിയൻ. ആവശ്യത്തിന്
കോൺഫ്ലോർ.1 ടേബിൾസ്പൂൺ
മൈദ. 2 ടേബിൾസ്പൂൺ
ഓയിൽ. ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-
പൊട്ടറ്റോ തൊലി കളഞ്ഞു നീളത്തിൽ മുറിച്ചു 30 മിനുട്ട് പച്ചവെള്ളത്തിൽ ഇട്ട് വക്കുക. അതിനുശേഷം വെള്ളം വാരൻ വേണ്ടി ഒരു കോട്ടൺ തുണിയിലേക്കു മാറ്റുക. നന്നായി തുടക്കുക. ഒരു പാനിൽ ഓയിൽ ചൂടാക്കി പൊട്ടറ്റോ പീസുകൾ ഒന്ന് ലൈറ്റ് ബ്രൌൺ ആയി വറുത്തു കോരുക. (ഞാൻ വെളിച്ചെണ്ണയാണ് ഉപയോഗിച്ചിട്ടുള്ളത്) ഒരുപക്ഷെ രണ്ടു തവണകളായി ഇട്ട് ചെയ്യേണ്ടി വരും. ഞാൻ അങ്ങിനെയാ ചെയ്തത്. ഇനി ഗ്യാസ് ഓഫ്‌ ചെയ്യാം. ഈ വറുത്തു കോരിയ പീസിലേക്ക്‌ 1 ടേബിൾസ്പൂൺ കോൺഫ്‌ളോറും, 2 ടേബിൾസ്പൂൺ മൈദയും ചേർത്ത് ഒന്ന് ടോസ് ചെയ്യുക. ഇനി നമ്മുക്ക് പാനിലെ എണ്ണ ഒന്നുടെ ചൂടാക്കി ഡാർക്ക്‌ ബ്രൌൺ ആകുന്നതുവരെ ഒരിക്കൽ കൂടി ഇത് വറുത്തു കോരുക. വീണ്ടും ഒരുപാനിൽ 2 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് അരിഞ്ഞു വച്ച വെളുത്തുള്ളി, ഇഞ്ചി, എള്ള് ചേർത്ത് നന്നായി ഇളക്കുക. ഒന്നിങ്ങനെ വഴറ്റി സവാള, പച്ചമുളക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. സോയാസോസും, ചില്ലി സോസും ചേർത്ത് ഇളക്കി കുറച്ച് സ്പ്രിംഗ് ഒനിയനും കൂടെ ഇട്ട് ഒന്നിളക്കി ഹണി ഒഴിച്ച് ഗ്യാസ് ഓഫ്‌ ചെയ്യാം. ഹണി ഒഴിച്ച് കഴിയുമ്പോൾ നല്ല തിളക്കം ഉണ്ടാകും. അങ്ങിനെ നമ്മുടെ “ഹണി ഗ്ലേസ് പൊട്ടറ്റോ ” റെഡി