മുരിങ്ങയില പരിപ്പ് കറി Drumstick Leaves with Lentils.

Drumstick Leaves with Lentils
പരിപ്പ് വേവിച്ചു വക്കുക. മുരിങ്ങയില നന്നാക്കിയ ശേഷം കഴുകി വെള്ളം കളഞ്ഞ് വെക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നല്ല ജീരകം -കടുക് – മുളക് – വറു വിടുക. ഇതിലേക്ക് വെളുത്തുള്ളി രണ്ടെണ്ണം ചതച്ചത് – ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത് – ഒരു തക്കാളി ചെറുതായി അരിഞ്ഞത് ഇവ വഴറ്റുക. ശേഷം മുരിങ്ങയില ഇട്ട് വഴറ്റി ഒന്നു വാടിയാൽ വേവിച്ച പരിപ്പും അതിന്റെ വെള്ളവും കൂടി ചേർക്കുക. ഇതിലേക്ക് മഞ്ഞൾ പൊടി – മുളക് പൊടി – ഉപ്പും ചേർത്ത് തിളച്ചാൽ വാങ്ങി വക്കാം.
മുളകുപൊടിക്കു പകരം പച്ചമുളകും ചേർക്കാവുന്നതാണ്. പച്ചമുളക് ചേർക്കുമ്പോൾ വഴറ്റുന്ന കൂട്ടത്തിൽ ഇട്ട് വഴറ്റിയെടുക്കാം.

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website