Beans Thoran

തനി നാടൻ ബീൻസ് ചിക്കിയത് | Beans Thoran

തനി നാടൻ ബീൻസ് ചിക്കിയത് | Beans Thoran
ബീൻസും മുട്ടയും വച്ച് ഇതുപോലെ ഒന്നിണ്ടാക്കി നോക്കും സൂപ്പറാണ്
ബീൻസ്: 20
മുട്ട : 1
കശ്മീരി മുളക് പൊടി : 1 tsp + 1/4 tsp
ചതച്ച മുളക് പൊടി : 1 tsp
കുഞ്ഞുള്ളി : 4
കടുക്: 1/2ടീസ്പൂൺ
കറിവേപ്പില: 1 തണ്ട്
മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
തേങ്ങ ചെരകിയത് : 1/2 cup
പച്ചമുളക്: 1
ഉണക്ക മുളക് : 2
വെള്ളം : 4 tbsp
ഉപ്പ്
തേങ്ങ ചെരകിയത് , 1 tsp കശ്മീരി മുളക് പൊടി
1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി 4 കുഞ്ഞുള്ളി കറിവേപ്പില എല്ലാം കൂടെ തിരുമി എടുക്കുക
മുട്ട 1/4 tsp കശ്മീരി മുളക് പൊടി ഉപ്പ് ചേർത്ത് അടിച്ചെടുക്കുക..
ബീൻസ് വളരെ ചെറിയ കഷണങ്ങളായി ചെരിച്ച് മുറിക്കുക.
ചട്ടിയിൽ എണ്ണ ചൂടാക്കുക. കടുക് ചേർത്ത് പൊട്ടിക്കുക എന്നിട്ട് ഉണങ്ങിയ ചുവന്ന മുളകും ചേർത്ത് വഴറ്റുക ഇതിലേക്ക് ചതച്ച മുളക ചേർത്ത് വഴറ്റുക.. തിരുമ്മി വച്ച തേങ്ങയും ഉപ്പും ചേർത്ത് വഴറ്റുക..ഇത് ചട്ടിയുടെ ഒരു വശത്തേക്ക് നീക്കി മുട്ട കുത്ത്പൊരിച്ചെടുക്കുക.. ഇനി അരിഞ്ഞ ബീൻസും പച്ചമുളകും ചേർത്ത് ചെറുതീയിൽ എടയ്ക്കിടയ്ക്ക് വെള്ളം തെളിച്ച് 10-12 മിനിറ്റ് വഴറ്റി എടിക്കുക
തനി നാടൻ ബീൻസ്ചിക്കിയതി തയ്യാറാണ്..

തനി നാടൻ ബീൻസ് ചിക്കിയത് റെഡി | Beans Thoran Ready

Ammu Arun