Valsan-Ilayada

Valsan (ilayada )

Valsan-Ilayada
Hi ഫ്രണ്ട്സ് ഒരുപാട് നാളായി ഞാൻ അമ്മച്ചിടെ അടുത്ത് വന്നിട്ടു, ഓണം വന്നപ്പോൾ നേരെ നാട്ടിൽ പോയി. അവിടെ ചെന്നപ്പോ വൽസൻ ഉണ്ടാകാൻ തോന്നി. അപ്പോൾ നോക്കിയപ്പോൾ നല്ല വട്ടയില നില്കുന്നു. ഓടിപോയി കുറെ പറിച്ചുകൊണ്ടുവന് കുറച്ചു ഗോതമ്പ് പൊടിയും ശർക്കരയും പഴവും തെങ്ങായും ഓക്കേ കൂടി കുഴച്ചു അടിപൊളി വൽസൻ ഉണ്ടാക്കി കഴിച്ചു. നൊസ്റ്റാൾജിയ ആണ് കേട്ടോ. ഇപ്പോൾ എല്ലാരും വാഴ ഇലയിൽ ആണ് വൽസൻ പുഴുങ്ങുനെ. പണ്ട് അമ്മ വട്ടയിലയിൽ ഉണ്ടാക്കി തരുന്ന ഓർമ വെച്ചാണ് വട്ടയില തനെ ഉപയോഗിച്ചത്. വട്ടയില വേണ്ടാത്തവർക് വാഴയിലയും എടുത്തു. എന്തായാലും എല്ലാർക്കും ഒരുപാട് Eshtay.

Eni എല്ലാരും വീടിനു വെളിയിൽ ഇറങ്ങി വട്ടമരം ഉള്ളവർ ഓക്കേ ആ ഇല ഉപയോഗിച്ച് വൽസൻ ഉണ്ടാക്കി നോക്കിക്കേ ???.. ഞാൻ വൽസൻ എന്നു പറയും എങ്കിലും എല്ലാരും അട എന്നാണ് പറയുന്നത് എന്നു തോനുന്നു.
ഉണ്ടാകുന്ന വിധം
അരകപ്പ് ഗോതമ്പുപൊടിയിൽ അല്പം ഉപ്പും മൂന്നാലു പഴവും കൂടി കുഴച്ചു നന്നാക്കി വെയ്ക്കുക. മറ്റൊരു പാത്രത്തിൽ കുറച്ചു തെങ്ങായും ശർക്കരയും കൂടിനന്നായി തിരുമി വെയ്ക്കുക. ഓരോ ഇലയിലും മാവ് നന്നായി പരത്തി മുകളിൽ തെങ്ങായും ശർക്കരയും ഇട്ടു ആവിയിൽ വച്ചു പുഴുങ്ങി ചൂടോടെയോ തണുത്തൊ ഉപയോഗിക്കുക. അപ്പോൾ എല്ലാവരും ട്രൈ ചൈതു നോക്കുക…

അവലോസ് ഉണ്ട Rice Balls
അരി മുറുക്ക് Ari Murukku
Instant Mutta Surka – ഇൻസ്റ്റന്റ് മുട്ട സുർക്ക

Sreedi Krishna