അവലോസ് ഉണ്ട Rice Balls

എല്ലാവർക്കും ഇഷ്ടമുള്ള ഉണ്ടാക്കാൻ വിഷമം ഉള്ള അവലോസ് unda (Rice Balls) ആണ് ഇന്നത്തെ എന്റെ താരം
പച്ചരി 2കിലോ
ശർക്കര 1കിലോ
ജീരകം പൊടി 1സ്പൂൺ
ഏലക്കായ 10ennam
തേങ്ങ ഇടത്തരം 6എണ്ണം

പച്ചരി വെള്ളത്തിൽ ഇട്ടു കുതിർത്തി ഇത്തിരി തരിയോടെ പൊടിച്ചെടുക്കുക. തേങ്ങ ചിരകി പൊടിയിൽ മിക്സ്‌ ചെയ്തു 2മണിക്കൂർ വക്കുക. 2മണിക്കൂർ കഴിഞ്ഞു ഒരു ഓട്ടുരുളി അടുപ്പിൽ വച്ചു ഇത് ചുവക്കെ വറുക്കുക വാങ്ങാൻ ആകുമ്പോൾ ഏലക്ക ജീരകം ചേർത്ത് വാങ്ങി വേറെ പത്രത്തിൽ ഇട്ടു നിരത്തി വക്കുക. ഈ പൊടി പകമാകാൻ 1 1/4മണിക്കൂർ എടുക്കും. ഞാൻ അരിവാൾ കൊണ്ടാണ് വറുക്കുന്നതു.

ഇനി ശർക്കര ഉരുക്കി പാനിയാക്കുക. ഓട്ടുരുളി അടുപ്പിൽ വച്ചു പാനി അതിലേക്കു അരിച്ചൊഴിക്കുക. എന്നിട്ട് ഒരു ചട്ടുകം കൊണ്ട് ഇളക്കുക. ചട്ടുകം പൊക്കുമ്പോൾ 2 1/2 നൂൽ (ഇതാണ് പരുവം ) ആകുമ്പോൾ പൊടി ഇട്ടു ഇളക്കി തട്ടി പൊത്തി വാങ്ങി വക്കുക. പൊടി ഇടുമ്പോൾ ഇത്തിരി മാറ്റി വക്കണം. കയ്യിൽ പിടിക്കാതെ തൂക്കാൻ. എന്നിട്ട് ചൂടോടെ തന്നെ കയ്യിൽ പൊടി തൂത്തു ചെറിയ ഉരുള ആക്കി പിടിച്ചെടുക്കുക. അവസാനം ആകുമ്പോൾ തണുത്തു പോയാൽ ഒന്ന് ചൂടാക്കിയാൽ മതി.

ഞാൻ 2 പ്രാവശ്യം ആയിട്ടാണ് ഉണ്ടാക്കിയത്.
ആദ്യം പകുതി ഉണ്ടാക്കി. പിന്നെ ബാക്കിയും ഉണ്ടാക്കി അപ്പോൾ തണുത്തു പോകില്ല
1കിലോ അരിക്ക് 1/2കിലോ ശർക്കര കറക്റ്റ് ആണ്.

അങ്ങിനെ അവലോസ് ഉണ്ട (Rice Balls) റെഡി. അപ്പോൾ എല്ലാവരും കഴുക്കുവല്ലേ.

മഴയത്തു ചായയും ഒരു ഉണ്ടയും സൂപ്പർ ആണേ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x