Tuna Achar

TUNA ACHAR – ചൂര അച്ചാർ

TUNA ACHAR – ചൂര അച്ചാർ

ആദ്യമേ ഒരു കാര്യം പറയട്ടെ… ഇവിടെ കിട്ടുന്ന ചൂര കൊണ്ട് ഞാൻ അച്ചാർ ഉണ്ടാക്കാറുണ്ട്.. എന്നാൽ ലക്ഷദ്വീപിൽ കിട്ടുന്ന ചൂര കൊണ്ട് അച്ചാർ ഉണ്ടാക്കിയാൽ അപാര ടേസ്റ്റ് ആണ്. ഞാൻ അവിടെ 25 വര്ഷം ജീവിച്ചതുകൊണ്ടോ എന്ന് അറിയില്ല.. ഇത്തവണ എന്റെ ഒരു intimate friend കുറച്ചു ചൂര ഫിഷ് ഫ്രൈ ആക്കി കവരത്തിയിൽ നിന്നും അയച്ചു തന്നു… അത് വെച്ച ഞാൻ അച്ചാർ ഉണ്ടാക്കി…അത് ഷെയർ ചെയ്യാം ന്നു വിചാരിച്ചു..

ഉണ്ടാക്കുന്ന വിധം…

ആദ്യം ചൂര ചതുര കഷ്ണങ്ങൾ ആക്കി മഞ്ഞൾ പൊടി, മുളകുപൊടി, കുരു മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത എണ്ണയിൽ ഫ്രൈ ചെയ്തു മാറ്റുക. ആ എണ്ണയിൽ തന്നെ ആവശ്യത്തിന് ഇഞ്ചി ചതച്ചത്, പച്ചമുളക്, വെളുത്തുഉളി ചതച്ചത് കറിവേപ്പില ഇട്ടു വഴറ്റുക… നല്ലപോലെ മിക്സ് ആയാൽ മുളക് പോടി യും കുറച്ച മാത്രം ഉലുവാപൊടിയും ഇട്ട് പച്ച ചൊവ മാറുന്നത് വരെ ഇളക്കണം.. പിന്നീട് കുറചു വിനിഗർ , നല്ലെണ്ണ യും ചേർത്ത വാങ്ങി വെക്കാം.. ചൂടാറിയ ശേഷം ഉപയോഗിക്കാം… Tuna Achar Ready

ചപ്പാത്തി, ചോറ് എന്നിവയുടെ കൂടെ കഴിക്കാം

Rugmini GNair