Kuzhalappam
ഒന്നരകപ്പ് പച്ചരി പൊടിച്ചത്
ഒരു ചെറിയ അരമുറി തേങ്ങ
വെളുത്തുള്ളി 6അല്ലി
ചെറിയുള്ളി 6 അല്ലി
ജീരകം ഒരു സ്പൂൺ
ഉപ്പ് ആവശ്യത്തിന്
എള്ള് 1അര സ്പൂൺ
എണ്ണ വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
തേങ്ങ വെളുത്തുള്ളി ജീരകം ചെറിയുള്ളി ഇവ നന്നായി അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ചെറുതീയിൽ അരിപൊടി വറുത്തെടുക്കുക മൂത്തുവരുമ്പോൾ അരപ്പിട്ടുകൊടുത്തു എള്ളും അല്പം ജീരകവും ചേർത്ത് നന്നായി യോജിപ്പിക്കുക.
മറ്റൊരുപാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം ആവശ്യത്തിന് ഉപ്പിട്ട് തിളപ്പിക്കുക..
ഈവെള്ളം അരിപൊടി തേങ്ങ കൂട്ടിൽ അല്പം അല്പമായ് ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുംപോലെ ആക്കുക..
ചപ്പാത്തി പലകയിൽ എണ്ണ തടവി ചെറിയ ഉരുളകളായി എടുത്തു പരത്തുക ചെറിയൊരു പാത്രം വെച്ച് വൃത്തമാക്കി ചെറിയ പൂരിപോലെ ആക്കി ഒരു കുഴലിലോ ചപ്പാത്തി പരത്തുന്ന കോലിന്റെ വണ്ണം കുറഞ്ഞ ഭാഗത്തോ വെച്ചു റോൾ ചെയ്തു
ചുവടുകട്ടിയുള്ള പാനിൽ ആവശ്യത്തിന് എണ്ണയൊഴിച്ചു വറുത്തുകോരുക.
ആവശ്യമെങ്കിൽ പഞ്ചസാര പാനിയുണ്ടാക്കി ഇതിനു മുകളിൽ അല്പം ചേർക്കാം.