Egg Masala Puttu

മുട്ട മസാല പുട്ട് / Egg Masala Puttu

Egg Masala Puttu
Egg Masala Puttu

മുട്ട മസാലയ്ക്ക് ആവശ്യമായ സാധനങ്ങൾ

മുട്ട നാലെണ്ണം പുഴുങ്ങി വയ്ക്കുക
എണ്ണ 2 ടേബിൾസ്പൂൺ
പെരുംജീരകം കാൽ ടീസ്പൂൺ
സവാള 3
ഇഞ്ചി വെളുത്തുള്ളി ഒരു ടീസ്പൂൺ വീതം ചെറുതായി അരിഞ്ഞത് പച്ചമുളക് രണ്ട്
കറിവേപ്പില
കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ
മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ
ഗരം മസാല ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
തക്കാളി-1
ഉപ്പ്
വെള്ളം ¼ കപ്പ്.

പുട്ടിനു ആവശ്യമായ സാധനങ്ങൾ
പുട്ടുപൊടി ഒന്നര കപ്പ്.
ഉപ്പ്
വെള്ളം
തേങ്ങ.

ആദ്യം തന്നെ പുട്ടുപൊടി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പുട്ടിനു പരുവത്തിന് നനച്ചു മാറ്റിവയ്ക്കാം.
ഇനി ഒരു കടായി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ പെരുംജീരകം ഇട്ട് മൂപ്പിക്കുക.
അതിലേക്ക് സവാള ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.
ഇഞ്ചി-വെളുത്തുള്ളി യുടെ പച്ച മണം മാറി കഴിഞ്ഞാൽ അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കുക.
ഇനി അതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞതും ഉപ്പും വെള്ളവും ചേർത്ത് അടച്ചു വച്ച് വേവിക്കണം.
രണ്ടു മിനിറ്റ് വേവിച്ച് കഴിഞ്ഞ് തുറന്ന് അതിലേക്ക് കുരുമുളകുപൊടിയും ചേർത്ത് വെള്ളം വറ്റിച്ചെടുക്കുക.

ഇനി അതിലേക്ക് പുഴുങ്ങി വച്ചിരിക്കുന്ന മുട്ട ചെറിയ കഷണങ്ങളായി മുറിച്ച് അതും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം.
നമ്മുടെ മുട്ട മസാല റെഡിയായി.
ഇനി പുട്ടുകുറ്റിയിൽ ആദ്യം കുറച്ചു തേങ്ങ കൊടുക്കുക പിന്നെ കുറച്ചു പുട്ടുപൊടി പിന്നെ നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മുട്ട മസാല പിന്നെയും പുട്ടുപൊടി തേങ്ങ അങ്ങനെ നിങ്ങളുടെ ഇഷ്ടാനുസരണം പുട്ടുപൊടിയു മസാലയും വച്ച് ഫിൽ ചെയ്തെടുക്കുക.
എന്നിട്ട് നമ്മൾ സാധാരണ പുട്ടു വേവിക്കുന്നപോലെ ആവിയിൽ വേവിച്ചെടുക്കുക .
ഇത്രയേ ഉള്ളൂ മുട്ട മസാല പുട്ടു റെഡി ആയിട്ടുണ്ട്.
എല്ലാവരും ട്രൈ ചെയ്തിട്ട് ഫീഡ്ബാക്ക് പറയണം

Vandana Ajai

I am Vandana Ajai settled in Dubai interested in cooking as well as sharing it with friends and love to get the feedback.