ഉഴുന്നു വട UZHUNNU VADA

ഉഴുന്നു വട UZHUNNU VADA

മാവ് അരക്കുവാൻ
ഒരു കപ്പു മുഴുവൻ ഉഴുന്ന്, രണ്ടു സ്പൂൺ കടല പരിപ്പും രണ്ടു കപ്പു വെള്ളത്തിൽ ഇട്ടു നാല് മുതൽ അഞ്ചു മണിക്കൂർ വയ്ക്കുക. ഉഴുന്ന് പരിപ്പ് ആണെങ്കിൽ മൂന്ന് മണിക്കൂർ മതിയാകും. വെള്ളം മുഴുവൻ ഊറ്റി കളഞ്ഞിട്ടു മിക്സിയിൽ നല്ല തരുതരുപ്പായി അരച്ചെടുക്കുക. അറിയാനുള്ള ആവശ്യത്തിന് ഒരു മൂന്നോ നാലോ സ്പൂൺ വെള്ളം ഒഴിച്ച് കൊടുക്കുക. അതികം വെള്ളം പാടില്ല. കുറച്ചു കൂടിയാലും പ്രശനം ഇല്ല. പോംവഴിയുണ്ട്. ഈ കട്ടിയുള്ള മാവ് ഒരു മൂന്ന് മണിക്കൂർ സോഫ്റ്റ് ആയി പൊങ്ങുവാൻ വയ്ക്കുക. ഇപ്പോൾ മറ്റൊന്നും ചേർക്കരുത്. സവാളയുടെയും, ഇഞ്ചിയുടെയും, കുരുമുളകിന്റെയും കയ്പ്പും ചവർപ്പും ഇറങ്ങി മാവ് കായ്ക്കാതിരിക്കാൻ ആണ് ഒന്നും ചേർക്കരുതെന്നു പറഞ്ഞത്.

രണ്ടു സവാള ചെറുതായി അരിഞ്ഞതും, മൂന്ന് പച്ചമുളക് അരിഞ്ഞതും, കറിവേപ്പില കൊത്തി അരിഞ്ഞതും, ഒരു കഷ്ണം ഇഞ്ചി അരിഞ്ഞതും, ചെറുതായി ചതച്ച കുരുമുളകും, പച്ചമല്ലി അറിഞ്ഞത് കൂട്ടി ഒരു പാത്രത്തിൽ വയ്ക്കുക. മാവ് മൂന്ന് മണിക്കൂർ കഴിയുമ്പോൾ അതിലേക്കു ഇവയെല്ലാം ചേർത്തു ഒന്നിച്ചു മിക്സ് ആക്കി വയ്ക്കുക.

ഇതിന്റെ കൂടെ ഒരു സ്പൂൺ അരിപ്പൊടിയും, ഒരു സ്പൂൺ ഗോദമ്പ് പൊടിയും ചേർക്കുക. വീണ്ടും ഒരു മണിക്കൂർ വയ്ക്കുക. ഉഴുന്ന് മാവിൽ കൂടുതൽ ഉള്ള വെള്ളം ഈ പൊടികൾ വലിച്ചെടുക്കും. മാവ് കൂടുതൽ ബലമുള്ളതാകും.

ഒരു പരന്ന പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു വയ്ക്കുക. ഒരു കയ്യുടെ ഉള്ളം കൈ വെള്ളത്തിൽ നനച്ചു മറ്റേ കൈ കൊണ്ട് ഒരു ഭാഗം മാവ് എടുത്തു വട്ടത്തിലാക്കി, അതിന്റെ നടുവിൽ വെള്ളം നനച്ച തള്ള വിരൽ കൊണ്ടോ ചൂണ്ടു വിരൽ കൊണ്ടോ നടുക്ക് ദ്വാരം ഇട്ടിട്ടു തിളച്ച എണ്ണയിലേക്ക് പതുക്കെ ഇട്ടു കൊടുക്കുക. ചൂട് കുറച്ചു വച്ച് വേവിക്കുക. അല്ലെങ്കിൽ ഉള്ളു വെക്കില്ല.

സവാളയും, പച്ചമുളകും, വേപ്പിലയും ഒന്നും ചേർത്തില്ലെങ്കിൽ വട നല്ല ഷേപ്പിൽ കിട്ടും. പക്ഷെ രുചി കൂടുതൽ എല്ലാം ചേർത്തുണ്ടാക്കുന്ന വടയ്ക്കാണ്.

PradeenKumar Vazhuvelil Sankunni