ഉണക്ക അയലക്കറി Unakka Ayala Curry

ഉണക്ക അയലക്കറി Unakka Ayala Curry

ആവശ്യമായ സാധനങ്ങള്‍
ഉണക്ക അയല -2
ചേമ്പ് -ആവശ്യത്തിനു
പച്ചമുളക് -4
തേങ്ങ -ഒരു മുറി
വേവേപ്പില -ആവശ്യത്തിനു
ഉളളി -5 എണ്ണം
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞ പൊടി -അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിനു
എണ്ണ -ആവശ്യത്തിനു
കടുക് -1സ്പൂണ്‍
കുടംപുളി -ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ഉണക്ക അയല വൃത്തിയാക്കി പച്ചമുളക്,കുടംപുളി കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക, ഇതിലേക്ക് ചേമ്പ് ചേര്‍ത്ത് വേവിക്കുക, ശേഷം തേങ്ങ മുളകുപൊടി മഞ്ഞ പൊപൊടി എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കുക,ഈ അരപ്പ് വേവിച്ച് വച്ചിരിക്കുന്ന കൂട്ടിലേക്ക് ചേര്‍ക്കുക . പാകത്തിന് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഉപ്പ് ചേര്‍ത്ത് ഉണക്കിയ അയല ആയതിനാല്‍ അരപ്പ് ചേര്‍ത്ത ശേഷം ഉപ്പ് കുറവാണ് എങ്കില്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ക്കണം.ശേഷം കടുക് ,ഉള്ളി വേപ്പില എന്നിവ താളിച്ച് കറിയില്‍ ചേര്‍ക്കുക,
നല്ല കുത്തരി ചോറിനൊപ്പം കഴിക്കാന്‍ പറ്റുന്ന ഒരു കറിയാണിത്,