തിരണ്ടി തീയല്‍ Thirandi Theeyal

തിരണ്ടി തീയല്‍ Thirandi Theeyal

തിരണ്ടി -1/2 കിലോ
മുളകുപൊടി-2 സ്പൂണ്‍
മല്ലിപൊടി 1 സ്പൂണ്‍
മഞ്ഞള്‍പൊടി -അര സ്പൂണ്‍
ഉലുവപൊടി -കാല്‍ സ്പൂണ്‍
കുരുമുളക് -2-3
ഇഞ്ചി -ഒരു ചെറിയ കഷ്ണം
കുഞ്ഞുള്ളി -10-15
പുളി -ചെറു നെല്ലിക്ക വലുപ്പം
പച്ച മുളക് -3 എണ്ണം
തക്കാളി -1
മുരിങ്ങക്ക 1
വെളിച്ചെണ്ണ ചൂടാക്കി കുഞ്ഞുള്ളി (നീളത്തില്‍ അരിയുക) ബ്രൗണ്‍ നിറം ആകുന്നതു വരെ വഴറ്റുക.പച്ച മുളക് തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റുക .വേറൊരു ചീനചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് ചെറു തീയില്‍ തേങ്ങ ബ്രൗണ്‍ നിറം ആകുന്ന വരെ വഴറ്റുക .അതിലേക്ക് മുളകു പൊടി ,മഞ്ഞള്‍ പൊടി,ഉലുവ പൊടി,മല്ലി പൊടി എന്നിവ ചേര്‍ക്കുക കുറച്ച് ചൂടാക്കി തണുത്ത ശേഷം അരച്ചെടുക്കുക.ഒരു ചട്ടിയില്‍ വൃത്തിയാക്കി വച്ച തിരണ്ടി വഴറ്റി വച്ച കുഞ്ഞുള്ളി തക്കാളി ,പച്ച മുളക്,ഇഞ്ചി ചെറുതായി അരിഞ്ഞത് ,മുരിങ്ങക്ക ,കുരു മുളക് പൊടിച്ചത് എന്നിവ ചേര്‍ക്കുക .വാളന്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക .തേങ്ങ അരച്ച അരപ്പും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കി അടുപ്പത്ത് വക്കുക.ഗ്രേവി നല്ല കട്ടി ആക്കി എടുക്കുക