തനി നാടൻ മത്തി മുളകിട്ടത് Thani Nadan Mathi Mulakittathu

കൊതി മൂത്തപ്പോൾ പോയി വാങ്ങി ഉണ്ടാക്കിയ കറിയാണ് ..

രണ്ടായി മുറിച്ചു വൃത്തിയാക്കിയ മത്തി കുറച്ചു നാരങ്ങാ നീരും മഞ്ഞൾ പൊടിയും പുരട്ടി വച്ചു.

മണ്ച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി വരുമ്പോൾ അല്പം ഉലുവ ഇട്ട് മൂപ്പിച്ച് ചതച്ച ചേറുള്ളിയും രണ്ടായി കീറിയ നാടൻ മുളകും വഴറ്റി. ചെറുള്ളി ഒന്ന് തളര്ന്ന് വന്നപ്പോൾ മുളകുപൊടിയും മഞ്ഞൾപൊടിയും കുറച്ചു വെള്ളത്തിൽ ചാലിച്ച് ചേർത്തിളക്കി. പച്ചമണം മാറി വന്നപ്പോൾ ചെറു ചൂട് വെള്ളത്തിൽ ഒരു നാരങ്ങാ വലിപ്പം ഉള്ള പുളി പിഴിഞ്ഞു ചേർത്തു കൂടെ ഒരു കപ്പ് വെള്ളവും ഉപ്പും. ഇത് നന്നായി വെട്ടി തിളച്ചതിനു ശേഷം പുളിയും എരിവും ഉപ്പും നോക്കി തിട്ടപ്പെടുത്തി മത്തി മുറിച്ചത് ഓരോന്നായി ചേർത്തു കൂടെ കീറാത്ത പച്ചമുളകും നീളത്തിൽ അരിഞ്ഞ ഇഞ്ചിയും ചേർത്ത് ചട്ടി ഒന്നു ചുറ്റിച്ചു തീ കുറച്ച് ചട്ടി അടച്ചു വച്ചു. അര മണിക്കൂറിനു ശേഷം അടപ്പ് തുറന്നു തീ കൂട്ടി ഗ്രേവി ഒന്നു തിക്ക് ആയി എണ്ണ തെളിയുമ്പോൾ കുറച്ചു വെളിച്ചെണ്ണയും ഒരു പിടി കറിവേപ്പില കീറിയതും ചേർത്ത് തീ അണച്ചു.

നല്ല തനി നാടൻ മത്തി മുളകിട്ടത് Thani Nadan Mathi Mulakittathu കറി റെഡി

Leave a Reply

Your email address will not be published. Required fields are marked *