മുളകരച്ച മത്തിക്കറി Spicy Sardines Curry

മുളകരച്ച മത്തിക്കറി Spicy Sardines Curry

വേണ്ടതു
മത്തി 10 എണ്ണം
മുളകുപൊടി 3 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
ചെറിയ ഉള്ളി 4 എണ്ണം
ഉലുവ ഒരു 4 എണ്ണം
കായപ്പൊടി ഒരു ഒന്നര നുള്ള്
ഉപ്പു ആവശ്യത്തിന്
ഇഞ്ചി ഒരു ഇടത്തരം കഷ്ണം
വെളുത്തുളളി 4 എണ്ണം
കുടംപുളി 4 എണ്ണം
വെളിച്ചെണ്ണ 4 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു മിക്സിയിൽ മുളകുപൊടി, മഞ്ഞൾപൊടി ,ഉള്ളി ,ഉലുവ , കായപ്പൊടി എന്നിവ ഒന്നര ഗ്ലാസ് വെള്ളത്തിൽ നല്ല മയത്തിൽ അരച്ചെടുക്കുക.ശേഷം ഇതു ചട്ടിയിൽ വച്ചിരിക്കുന്ന മീനിൽ ഒഴിക്കുക. ഇഞ്ചി വെളുത്തുള്ളി ചുമ്മാ ഇതിൽ അരിഞ്ഞിട്ടാൽ മതി .പിന്നെഇതിൽ പുളി ഉപ്പു എന്നിവ ചേർത്ത് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് അടച്ചു പാകം ചെയ്യുക. കറിവേപ്പില ഇതിൽ ചേർക്കുക.ചാർ കുറുകി മീൻ വെന്റുരെ കഴിഞ്ഞു ബാക്കിയുള്ള രണ്ടു സ്പൂൺവെളിച്ചെണ്ണ കൂടി ചേർത്ത് ഫ്ളയിം ഓഫ് ചെയ്‌തു കറി വട്ടത്തിൽ ചുറ്റിക്കുക. മത്തി കറി റെഡി.