SHAPPU FISH CURRY – ഷാപ്പ് മീൻ കറി

SHAPPU FISH CURRY – ഷാപ്പ് മീൻ കറി
EXTRA SPICY FISH CURRY IN THICK CHILLY-PEPPER MASALA.

മീൻ വൃത്തിയാക്കി മുറിക്കുക
ഒരു കിലോ നെയ്‌മീനോ, അയാളായോ, നല്ല നെയ്യുള്ള മത്തിയോകഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. ഒരു കിലോ നെയ് മീൻ ഒരു മുപ്പതു മുതൽ നാൽപ്പതു കഷണങ്ങളാക്കാം. അയല ആണെങ്കിൽ അയലയാണെങ്കിൽ തല സഹിതം ഇരുപതു മുതൽ ഇരുപത്തിനാലു കഷ്ണം, ഇനി നല്ല നെയ്യുള്ള മത്തിയാണെങ്കിൽ ഓരോന്നും രണ്ടാക്കി മുറിക്കാം, ഇരുപതു മുതൽ ഇരുപത്തിനാലു കഷ്ണം കിട്ടും.

കുടംപുളി ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുക.
കുടംപുളി ഓരോന്നും നീളത്തിൽ കഷണങ്ങളാക്കി ഒരു കപ്പു തിളച്ച വെള്ളത്തിൽ ഇട്ടു വയ്ക്കുക. പുളിയിലെ ചിലപ്പോൾ കാണുന്ന കയ്പു ഇറങ്ങി മയത്തിലായി കിട്ടുവാൻ ആണ് ചൂട് വെള്ളത്തിൽ ഇട്ടു വയ്ക്കുന്നത്. അല്ലെങ്കിൽ മീനിൽ കയ്പു നേരിട്ട് പിടിക്കാം.

മീൻ മസാല 01
ഷാപ്പ് കറിയിൽ എരിവ് കൂടി നിൽക്കും. മുളകിട്ട കറിയും ഷാപ്പ് കറിയും തമ്മിലുള്ള പ്രധാന വ്യത്യാസം മുളകിട്ട കറിയിൽ ചുവന്ന മുളകും, പിരിയൻ മുളകും ആണ് കൂടുതൽ ഉപയോഗിക്കുക. മല്ലിയും കുരുമുളകും പാടില്ല. എന്നാൽ ഷാപ്പ് കറിയിൽ ഇതെല്ലാം കൂട്ടി ആണ് പാചകം. അല്ലെങ്കിൽ കുടിയന്മാരുടെ നാവിനു പിടിക്കില്ല.

കാശ്മീരി ചുവന്ന മുളകും, ഉണക്ക മുളകും, മല്ലിപൊടിയും, മഞ്ഞളും കുറച്ചു വെള്ളം ചേർത്തു നന്നായി അരച്ച് വയ്ക്കുക.

മീൻ മസാല 02
ചെറിയ ഉള്ളിയും, പച്ചമുളകും, ഇഞ്ചിയും വെളുത്തുള്ളിയും നന്നായി ചതച്ചതിനു ശേഷം കുരുമുളകും കൂടി ചേർത്തു ചതച്ചു വയ്ക്കുക. കുരുമുളക് അതികം ചതക്കരുത്. കൂടുതൽ ചതച്ചാൽ കുരുമുളകിന്റെ കയ്പ്പ് ഇറങ്ങും. അതുകൊണ്ടാണ് ആദ്യത്തെ മസാലയിൽ കുരുമുളക് ചേർക്കാതിരുന്നത്. പച്ചമുളക് ചേർത്തു ചതച്ചാൽ ഉള്ളിയുടെയും കുരുമുളകിന്റെയും കയ്പു ബാലൻസ് ചെയ്യാൻ സാധിക്കും

മസാല കൂട്ടി ചേർക്കുക
ആദ്യം അരച്ച മസാലയും പിന്നീട് ചതച്ച മസാലയും ഇനി കൂട്ടി ചേർത്തു ഒന്നാക്കി മാറ്റി വയ്ക്കാം.

മീൻ വയ്ക്കുന്ന വിധം
ഒരു വലിയ പാനിൽ/ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഉലുവ വർത്തിട്ട്‌ അതിലേക്കു നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ടു വഴറ്റുക. പിന്നീട് കൂട്ടി യോജിപ്പിച്ചു വച്ചിരിക്കുന്ന മസാല ചേർത്തു വഴറ്റുക. എണ്ണ മുകളിൽ തെളിയുന്നത് വരെ വഴറ്റുക. അതിലേക്കു കുടംപുളി അതിട്ടു വച്ചിരിക്കുന്ന വെള്ളവും വേറെ എടുത്തു വച്ചിരിക്കുന്ന വെള്ളവും ചേർക്കുക.
നന്നായി തിളച്ചു വരുമ്പോൾ മുറിച്ചു വച്ചിരിക്കുന്ന മീൻ ചേർക്കുക. ഒരു നാല് മുതൽ അഞ്ചു മിനുട്ടിൽ മീൻ വെന്തു കിട്ടും.

വറവ് ചേർക്കൽ
ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കി അതിലേക്കു കടുകും, കറി വേപ്പിലയും, ചുവന്ന മുളകും ചേർത്തു വറുക്കുക. അടുപ്പിൽ നിന്നും ഇറക്കിയ ശേഷം അതിലേക്കു ചതച്ച ഉണക്ക മുളകും. ഉലുവാ പൊടിയും ചേർത്തു മീൻ കറിയിലേക്കു ഒഴിച്ച് ഇറക്കാം.

INGREDIENTS
FISH (മീൻ)
King fish / Mackerel/Sardines : 1 Kg, cut into cubes/pieces of 50 grams
നെയ്മീൻ/അയല/മത്തി

FOR GRINDING MASALA (മീൻ മസാല അരയ്ക്കുവാൻ)
Kashmiri red chilly (പിരിയാൻ മുളക്) : 6 nos
Red chilly (ചുവന്ന മുളക്) : 12 nos
Coriander powder (മല്ലിപൊടി) : 2 tablespoons
Turmeric powder (മഞ്ഞൾ പൊടി) : 1 teaspoon
Curry leaves (കറിവേപ്പില) : 1 stem

FOR CRUSHING
Shallots (ചെറിയ ഉള്ളി) : 12-15 nos
Ginger (ഇഞ്ചി) : 2-3 tablespoons
Garlic (വെളുത്തുള്ളി) : 2-3 tablespoons
Green chilly (പച്ച മുളക്) : 8 nos
Black pepper (കുരുമുളക് പൊടി) : 1 tablespoon

FOR COOKING FISH
Kudampuli (കുടംപുളി) : 5-6 pieces, wash and keep in one cup of hot water
Coconut oil (വെളിച്ചെണ്ണ) : ½ cup (125 ml)
Onion (സവാള) : 1 medium size, finely sliced lengthwise
Fenugreek seeds (ഉലുവ) : 2 teaspoons
Salt (ഉപ്പ്) : 1 teaspoon
Water for cooking fish (വെള്ളം) : 2 cups (500 ml) as per your consistency

FOR SEASONING
Coconut oil (വെളിച്ചെണ്ണ) : 2 tablespoons
Mustard seeds (കടുക്) : 1 teaspoon
Curry leaves (കറിവേപ്പില) : 2-3 stems
Red chili flakes (ചതച്ച ഉണക്ക മുളക്) : 1 tablespoon
Fenugreek powder (ഉലുവാ പൊടി) : ¼ teaspoon

PREPARATION
GRINDING & CRUSHING AND MIXING MASALA FOR FISH
1. FISH: Clean the fish and cut into cube shape pieces. Use King fish or big Sardines (Mathi) or Medium size Mackerel (Ayala). So, you can cut sardines into 2-3 pieces and Mackerel into 4-5 pieces including head.
2. GRIND CHILLY MASALA: Kashmiri chilly, Red chilly, Coriander powder, Turmeric powder and Curry leaves and keep aside
3. CRUSHED MASALA: first crush Shallots, ginger, garlic and green chilli and then add black pepper and crush pepper softly.
4. MIX TWO MASALAS: Add grinded chilly masala and crushed shallots masala together and mix it well.
5. SOAK: Soak Kudampuli in one cup hot water. Sometimes Kudampuli will have a bitter taste. So it is better to keep Kudampuli in hot water to see if the puli is fine or not.

COOKING FISH
1. Heat 1/2 cup oil in a clay pot and add fenugreek seeds and onion and saute it for 1-2 minutes.
2. Add mixed masala and saute for few minutes till the oil appear on the top.
3. Add water (two-three cups) and soaked Kudampuli including the water.
4. Now increase the heat and let it boil for some times and then add fish and cook for 5-7 minutes.

SEASONING
5. Heat 1-2 tablespoon of coconut oil in a pan and crack mustard seeds and add curry leaves and dry red chili
6. Remove from heat and add chilly flakes add fenugreek powder and season the curry with this mix.

NOTE:
1. If you want you can reduce the quantity of chillies.
2. Do not grind onion and ginger together. Masala will taste little bitter if you grind these two together.
3. Do not grind pepper. Pepper has a bitter essence inside. Add pepper powder or just softly crush it and mix at the end.

PradeenKumar Vazhuvelil Sankunni