പിരിയൻ മുളകരച്ച ഷാപ്പ് മീൻ കറി Piriyan Mulaku Aracha Shappile Meen Curry

Piriyan Mulaku Aracha Shappile Meen Curry

ഈ കറിക്ക് കൂടുതൽ നിറത്തിനും രുചികിട്ടാനും മുളക് പൊടിക്ക് പകരം മുളക് അരച്ച രീതിയാണ് ഉപയോഗിക്കുന്നത് അതിനുവേണ്ടി പിരിയൻ മുളകോ /കാശ്മീരി മുളകോ ചൂട് വെള്ളത്തിൽ കുതിർത്തു വച്ചതിനു ശേഷം നന്നായി അരച്ചെടുക്കുക. ഇത് കൂടുതലായ് അരച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. നെയ്മീൻ ചൂര വറ്റ ആകോലി ഏതു മീനും ഉപയോഗിക്കാം.

ചേരുവകൾ
കഴുകി വൃത്തിയാക്കി മുറിച്ച മീൻ കഷണം – അരകിലോ
ചെമന്നുള്ളി നീളത്തിൽ അരിഞ്ഞത് – 100gm
ഇഞ്ചി ചതച്ചത് – 30 gm
വെളുത്തുള്ളി ചതച്ചത് – 30 gm
പച്ചമുളക് നീളത്തിൽ കീറിയത് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
കല്ലുപ്പ് – ആവശ്യത്തിന്
കുടംപുളി ചൂട് വെള്ളത്തിൽ കുതിർത്തത് -3 എണ്ണം
വാളൻപുളി – 15gm
പിരിയൻ/കാശ്മീരി മുളകരച്ചത് -30gm (എരിവിന് അനുസരിച്ചു അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്‌യാം )
മല്ലിപൊടി -10gm
മഞ്ഞൾപൊടി -5gm
വറുത്തുപൊടിച്ച ഉലുവ പൊടി -5gm
കുരുമുളക് പൊടി – 2gm
വെളിച്ചെണ്ണ -ആവശ്യത്തിന്

താളിക്കാൻ
കടുക് -5gm
ചെറിയഉള്ളി -2 ഏണ്ണം
കറിവേപ്പില
വെളിച്ചെണ്ണ

ഒരു മൺ ചട്ടി ചൂടാക്കി എണ്ണയൊഴിക്കുക അതിലേക്കു ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കുക അതിലേക്കു ചെമന്നുള്ളിയിട്ട് നന്നായി വഴറ്റുക അതിലേക്ക് അരച്ച മുളകും മല്ലിപൊടിയും മഞ്ഞൾ പൊടിയും ഉലുവാപ്പൊടിയും കുരുമുളകുപൊടിയുമിട്ട് എണ്ണ തെളിയുന്നവരെ ചെറുചൂടിൽ നന്നായി മൂപ്പിക്കുക അതിലേക്കു പച്ചമുളകും കറിവേപ്പിലയും കൊടംപുളിയും പിഴിഞ്ഞ വാളൻ പുളിയും കല്ലുപ്പും ആവശ്യത്തുനു വെള്ളവും ചേർത്ത് തിളപ്പിക്കുക ചാറു തിളക്കുമ്പോൾ മീനിട്ട് ചെറിയ തീയിൽ ചാറു കുറുകി മീൻ വേകുന്നവരെ പാകം ചെയുക. വേറൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ചു മീൻ കറിയിലേക്കു താളിച്ചൊഴിച്ച് അടച്ചുവെക്കുക. കുറഞ്ഞത് ഒരു മണിക്കൂർ തണുത്തതിനു ശേഷം ചോറിനൊപ്പമോ കപ്പയോടപ്പമോ വിളബാം..