അയല -1/ 2 കിലോ
വെളിച്ചെണ്ണ-6 ടേബിൾ സ്പൂൺ
കൊച്ചുള്ളി-7
വെളുത്തുള്ളി-5 അല്ലി
ഇഞ്ചി-ഒരു കഷ്ണം
കറിവേപ്പില
മഞ്ഞൾപൊടി-1/ 2 ടീസ്പൂൺ
ഉലുവപ്പൊടി-1/ 4 ടീസ്പൂൺ
കാശ്മീരി മുളക് പൊടി- 3 or 4 ടേബിൾ സ്പൂൺ
കടുക്-1/ 4 ടീസ്പൂൺ
കുടംപുളി-2 കഷ്ണം
ഉപ്പു ആവശ്യത്തിന്
ആദ്യം തന്നെ മീൻ വൃത്തി ആക്കി കഷ്ണങ്ങൾ അയി മുറിച്ചെടുക്കുക .
ചട്ടി ചൂടാകുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
വെളിച്ചെണ്ണ ചൂടാകുമ്പോൾ തീ നന്നായി കുറച്ചു വച്ചിട്ടുവേണം ബാക്കി ingredients ചേർത്തുകൊടുക്കാൻ.
ഇനി എണ്ണയിലേക്ക് കൊച്ചുള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുത്തു വഴറ്റിയെടുക്കുക.
കൊച്ചുള്ളി വഴന്നു കഴിയുമ്പോൾ അതിലേക്കു ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റി പച്ചമണം മാറുന്നത് വരെ വഴറ്റണം.
അതിലേക്കു കറിവേപ്പില ഇട്ടു കൊടുക്കാം.
അതിലേക്കു മഞ്ഞൾപൊടി,ഉലുവപ്പൊടി എന്നിവ ഓരോന്നായി ചേർത്ത് വഴറ്റിയെടുക്കണം.
ഇനി തീ ഓഫ് ചെയ്തിട്ട് മുളകുപൊടി ഇട്ടു മൂക്കുമ്പോൾ ചൂടാറാനായി മാറ്റി വെയ്ക്കുക.
ചൂടറി കഴിയുമ്പോൾ കുറച്ചു വെള്ളം കൂടെ ചേർത്ത് നന്നായി അരച്ചെടുക്കണം.
ചട്ടി ഒന്നുകൂടെ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ടു പൊട്ടിക്കുക.
അതിലൊട്ടെ കുറച്ചേ കറിവേപ്പില കൂടി ഇട്ടു മൂക്കുമ്പോൾ അരച്ച് വച്ചിരിക്കുന്ന മസാല ചേർത്ത് ആവിശ്യത്തിന് വെള്ളം ചേർത്ത് ഉപ്പും കുടംപുളിയും ചേർത്ത് തിളപ്പിക്കുക.
തിളക്കുമ്പോൾ മീനിട്ട് ചെറിയ തീയിൽ അടച്ചു വച്ചേ വേവിക്കുക.
10 മിനിറ്റ് ആകുമ്പോൾ തീ കൂട്ടി തുറന്നു വച്ച് വേവിച്ചു ചാര് കുറുകുമ്പോൾ കറി വേപ്പില ഇട്ടു തീയ് ഓഫ് ചെയ്തേ എടുക്കാം…
അടിപൊളി മീൻ കറി റെഡി…
കപ്പയുടെ കൂടെ കഴിക്കാൻ നല്ല കോമ്പിനേഷൻ ആണ്…
എല്ലാവരും ട്രൈ ചെയ്തു നോക്കണേ.