അടിപൊളി ഒരു മട്ടൺ ബിരിയാണി
ഇനി മട്ടൺ ബിരിയാണി വയ്ക്കുമ്പോൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണേ
1.മട്ടൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ സാധനങ്ങൾ.
മട്ടൻ ഒരുകിലോ
നാരങ്ങാനീര് ഒരു ടീസ്പൂൺ
തൈര് മൂന്ന് ടീസ്പൂൺ
മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കുരുമുളകുപൊടി അര ടീസ്പൂൺ
മട്ടൻ വൃത്തിയായി കഴുകി ആവശ്യമുള്ള സൈസിൽ കട്ട് ചെയ്ത് എടുത്ത ഈ മസാലകൾ എല്ലാം പുരട്ടി നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ മാറ്റി വയ്ക്കുക.
2.ഫ്രൈ ചെയ്യാൻ ആവശ്യമായ സാധനങ്ങൾ
സവോള രണ്ട്
അണ്ടിപ്പരിപ്പ് അര കപ്പ്
ഉണക്കമുന്തിരി അര കപ്പ്
സവാളയും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നല്ല ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.സവാള കനം കുറച്ച് അരിഞ്ഞ് എടുക്കണം കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.
3. അരി വേവിക്കാൻ ആവശ്യമായ സാധനങ്ങൾ
നെയ്യ് 2 ടേബിൾസ്പൂൺ
ഏലയ്ക്ക ഗ്രാമ്പൂ വഴനയില തക്കോലം കറുവപ്പട്ട
വെള്ളം ആവശ്യത്തിന്
പച്ചമുളക് 3
മല്ലിയില പുതിനയില
ഉപ്പ്
നാരങ്ങാനീര് ഒരു ടീസ്പൂൺ
ബസ്മതി അരി നാല് കപ്പ്.
ഒരു പാത്രം ചൂടാകുമ്പോൾ അതിലേക്ക് നെയ്യൊഴിച്ചു കൊടുക്കുക. നെയ്യ് ചൂടാകുമ്പോൾ ഏലയ്ക്ക ഗ്രാമ്പൂ കറുവപ്പട്ട എന്നിവ ചേർത്ത് മൂത്തു കഴിഞ്ഞാൽ ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് പച്ചമുളക് മല്ലിയില ചെറുതായി അരിഞ്ഞത് പുതിനയില ചെറുതായി അരിഞ്ഞത് ഉപ്പ് എന്നിവ ചേർത്ത് നന്നായി തിളക്കാൻ വയ്ക്കാം.. നന്നായി വെള്ളം തിളച്ചു കഴിഞ്ഞാൽ അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർക്കുക.വൃത്തിയായി കഴുകി വെച്ചിരിക്കുന്ന 4 കപ്പ് ബസ്മതി അരി കൂടി ചേർത്ത് കൊടുക്കാം ഇവിടെ അരി കുതിരാൻ വെച്ചിട്ട് ഉണ്ടായിരുന്നില്ല.
അരിയിട്ട മുക്കാൽ വേവ് ആയി കഴിയുമ്പോൾ അരി ഊറ്റിയെടുക്കുക
4.അരയ്ക്കാൻ ആയി ആവശ്യമായ സാധനങ്ങൾ.
ഇഞ്ചി ഒരു ചെറിയ കഷണം
വെളുത്തുള്ളി ആറ് അല്ലി
പച്ചമുളക് മൂന്ന്
മല്ലിയില ഒരു പിടി
pudhina ഇല ഒരു പിടി ചേർത്ത് നന്നായി അരച്ചെടുക്കുക.. ഇത് നന്നായി ചതച്ച് എടുത്താലും മതി.
5. മസാലയ്ക്ക് ആവശ്യമായ സാധനങ്ങൾ
നെയ് രണ്ട് ടേബിൾസ്പൂൺ
സവോള 4
കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ
പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ
ഗരം മസാല ഒരു ടീസ്പൂൺ
തക്കാളി-2 വെള്ളം ഒരു കപ്പ്.
ഒരു കുക്കർ ചൂടാകുമ്പോൾ അതിലേക്ക് നെയ്യൊഴിച്ചു കൊടുക്കാൻ പകരമായി എണ്ണ വേണമെങ്കിലും ഒഴിച്ചു കൊടുക്കാം.ചൂടായി കഴിഞ്ഞാൽ സവാള നീളത്തിൽ അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക സോഫ്റ്റ് ആയി കഴിഞ്ഞാൽ അതിലേക്ക് നമ്മൾ അരച്ചുവെച്ചിരിക്കുന്ന പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്തു കൊടുക്കാം അത് നന്നായി വഴറ്റി മുളകുപൊടി പെരുംജീരകപ്പൊടി ഗരംമസാല എന്നിവ കൂടി ചേർത്ത് പച്ചമണം ഒക്കെ മാറ്റി നന്നായി വഴറ്റിയെടുക്കുക. പൊടികൾ നന്നായി വഴന്നു കഴിഞ്ഞാൽ അതിലേക്ക് തക്കാളി ചേർത്ത് കൊടുത്തത് നന്നായി ഇളക്കി തക്കാളിയും സവാളയും എല്ലാം നന്നായി കുഴഞ്ഞു വരുന്ന പരുവമാകുമ്പോൾ അതിലേക്ക് നമ്മൾ മസാല പുരട്ടി വച്ചിരിക്കുന്ന മട്ടൺ ഇട്ടു കൊടുത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് പ്രഷർകുക്കറിൽ മീഡിയം flame മൂന്ന് മുതൽ നാല് വിസിൽ വരെ വേവിച്ചെടുക്കുക.
നാലു വിസിൽ കഴിഞ്ഞ് നന്നായി പ്രഷർ പോയി കഴിയുമ്പോൾ മാത്രം കുക്കർ തുറക്കുക കുക്കർ തുറക്കുമ്പോൾ അത് ഗ്രേവി ഒരുപാട് ഉണ്ടെങ്കിൽ കുറച്ച് ഗ്രേവി നിങ്ങൾക്ക് ബിരിയാണി സെർവ് ചെയ്യുന്ന സമയത്തേക്ക് ഉപയോഗിക്കാൻ വേണ്ടി മാറ്റി വയ്ക്കാം.
അല്ലെങ്കിൽ ഒന്ന് ഓൺ ചെയ്ത് മട്ടന് പറ്റിച്ചത് എടുത്താലും മതി ഇനി ബിരിയാണി സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന പാത്രം എടുക്കുക അതിൽ പകുതി മട്ടൻ ആദ്യം ഇട്ടുകൊടുക്കുക അതിന് മുകളിലേക്ക് നമ്മൾ വേവിച്ചുവച്ചിരിക്കുന്ന ചോറ് കൊടുക്കാം അതിനുമുകളിൽ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന സവാള അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി എന്നിവ കുറച്ച് ഇട്ടുകൊടുത്ത കുറച്ച് മല്ലിയിലയും പുതിനയിലയും കൂടെ ഇട്ടു കൊടുത്തിട്ട് നമ്മൾ മാറ്റി വച്ചിരിക്കുന്ന ഗ്രിൽ കുറച്ച് അതിൻറെ മോളെ ഒഴിച്ചു കൊടുക്കാം അടുത്ത ലേയർ മട്ടൻ ഇട്ടുകൊടുക്കുക ചോറ് കൊടുക്കുക പിന്നെ വറുത്ത് വെച്ചിരിക്കുന്ന സവാള അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി എന്നിവയും ഇട്ട് കുറച്ചു കുങ്കുമപ്പൂവ് ചൂട് പാലിൽ കലക്കിയത് ഉണ്ടെങ്കിൽ അതും കൂടി ഒന്ന് ഒഴിച്ചു കൊടുത്തിട്ട് ഒരു ഫയൽ പേപ്പർ വെച്ചിട്ട് നന്നായി കവർ എടുക്കാം. അത് ലോ flamil 10 മിനിറ്റ് വേവിക്കുക.അത് കഴിഞ്ഞു സ്റ്റോവ് ഓഫ് ചെയ്തു അരമണിക്കൂർ വയ്ക്കണം.അരമണിക്കൂർ കഴിഞ്ഞി തുറന്നു സെർവ് ചെയ്യാവുന്നതാണ്
മട്ടൺ ബിരിയാണി റെഡി – Mutton Biriyani Ready
എല്ലാവരും ട്രൈ ചെയ്തിട്ട് ഫീഡ്ബാക്ക് പറയണം