മുട്ട പക്കോട – Mutta Pakoda
By : Minu Asheej
വെജിറ്റേറിയൻസ് ഒഴികെ മുട്ട ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. അപ്പോൾ മുട്ട കൊണ്ട് പക്കോട ഉണ്ടാക്കിയാൽ പിന്നെ പറയേണ്ടല്ലോ. ഇന്ന് ഞാൻ ഇവിടെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന മുട്ട പക്കോടയുടെ റെസിപ്പി ആണ് ഷെയർ ചെയ്യുന്നത്
ചേരുവകൾ :
മുട്ട – 3 എണ്ണം
കടല മാവ് – ½ കപ്പ്
മുളക് പൊടി – ½ ടീ സ്പൂൺ
ഗരം മസാല – ഒരു നുള്ള്
ജീരകം – ¼ ടീ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരച്ചത്
മല്ലി ചപ്പ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ഓയിൽ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
==================
ആദ്യമായി നമുക്ക് മുട്ട പുഴുങ്ങി എടുത്തു അത് നാല് ആയി മുറിച്ചു വെക്കാം. അതിനു ശേഷം ഒരു പത്രം എടുത്തു കടല മാവ്, ആവശ്യത്തിന് ഉപ്പ്, മുളക് പൊടി,ഇഞ്ചി വെളുത്തുള്ളി അരച്ചത് , ജീരകം, ഗരം മസാല എന്നിവ നന്നായി മിക്സ് ചെയ്യുക. കുറച്ചു എണ്ണ ചേർത്താൽ നല്ല ക്രിസ്പി ആയ പക്കോട ഉണ്ടാക്കാൻ പറ്റും.
മസാലകൾ മുഴുവൻ കടല മാവിൽ മിക്സ് ചെയ്തതിനു ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് മുട്ട പൊരിച്ചെടുക്കാൻ ആവശ്യമായ മാവ് തയ്യാറാക്കുക. വെള്ളം അധികം ആവാതിരിക്കാൻ ശ്രദ്ധിക്കുക. അവസാനമായി കുറച്ചു മല്ലി ചപ്പും ചേർക്കുക.
മുറിച്ചു വെച്ച മുട്ട ഓരോന്ന് ആയി മാവിൽ മുക്കി എണ്ണയിൽ പൊരിച്ചു എടുക്കുക.
Note: മുട്ട പൊരിച്ചെടുക്കുമ്പോൾ തീ എപ്പോഴും low flame ൽ വെക്കാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ മുട്ട പൊട്ടിത്തെറിക്കും.
രുചികരമായ മുട്ട പക്കോട റെഡി.