Kottayam Style Fish Curry – കോട്ടയം സ്റ്റൈൽ മീൻ കറി

Kottayam Style Fish Curry – കോട്ടയം സ്റ്റൈൽ മീൻ കറി

മീൻ . അരകിലോ (ഞാൻ എടുത്തത് ഏരി ആണ് )
ചെറിയ ഉള്ളി . ആറെണ്ണം
വെളുത്തുള്ളി . മൂന്നു 
പച്ചമുളക് . നാലെണ്ണം
ഇഞ്ചി . ചെറിയ കഷ്ണം
കറിവേപ്പില . രണ്ട് തണ്ട്
കടുക് . കുറച്ച്
ഉലുവ കുറച്ച്
കശ്മീരി മുളക് പൊടി മൂന്നു ടീസ്പൂൺ
മഞ്ഞൾപൊടി . അരടീസ്പൂൺ
വെളിച്ചെണ്ണ . രണ്ട് സ്പൂൺ
ഉപ്പ് . ആവശ്യത്തിന്
കുടംപുളി . ചെറുത് മൂന്നെണ്ണം

തയ്യാറാക്കുന്ന വിധം

മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക പിന്നെ ചെറിയ ഉള്ളി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക അതിലേക്കു മഞ്ഞൾപൊടി മുളക്പൊടി ഇട്ടു ചെറിയ തീയിൽ മൂപ്പിക്കുക തുടർന്ന് കൊടംപുളി വെള്ളം ഒഴിച്ച് ഉപ്പ് ഇടുക തിളക്കുമ്പോൾ മീൻ അതിലേക്കു ഇട്ട് വേവുമ്പോൾ കറിവേപ്പിലയും ഇത്തിരി ഉലുവാപ്പൊടിയും വെളിച്ചെണ്ണയും മുകളിൽ ഒഴിച്ചിട്ടു മൂടിവെക്കുക ചൂടാറി കഴിയുബോൾ ഉപയോഗിക്കാം

Nijo Jose