Kottayam Fish Curry – കോട്ടയം മീൻ കറി
മീൻ വൃത്തിയാക്കി ചട്ടിയിൽ ആക്കുക. മുളകുപൊടിയും അല്പം മഞ്ഞൾപൊടിയും ചേർത്ത് പേസ്റ്റ് ആക്കി വക്കുക . kashmeeri മുളകുപൊടിയും എരിവുള്ള മുളകുപൊടിയും പകുതി പകുതി ആണ്എടുത്തത്.ആവശ്യത്തിന് കുടംപുളി ഒന്ന് കഴുകിയ ശേഷം വെള്ളത്തിൽ കുതിർക്കാൻ ഇടുക . ഇഞ്ചിവെളുത്തുളളിചതച്ചു വക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂട് ആകുമ്പോൾ കടുക് പൊട്ടിച്ചു ഉലുവ മൂപ്പിക്കുക . അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് കീറിയതും കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റി മുളകിന്റെ പേസ്റ്റ് ചേർത്ത് തീ കുറച്ച് വച്ച് മൂക്കുമ്പോൾ അതിലേക്കു പുളി വെള്ളത്തോട് കൂടി ഒഴിച്ച് ഒന്നിളക്കി വീണ്ടും ആവശ്യത്തിന് വെള്ളം ചേർത്ത് ഉപ്പിട്ട് തിളക്കുമ്പോൾ ഇത് മീനിലേക്കു ഒഴിക്കുക …ചട്ടി അടുപ്പിൽ വെച്ച് മീഡിയം തീയിൽ മൂടി വേവിക്കുക … ഇടയ്ക്കു തുറന്നു ചുറ്റിച്ചു കൊടുക്കുക . കഷണങ്ങൾ വെന്തു ചാര് കുറുകുമ്പോ വാങ്ങുക ..
Kottayam Fish Curry – കോട്ടയം മീൻ കറി Ready