കേര മീൻകറി – Kera Meen Curry
ഒരു കിലോ കേരമീൻ കഴുകി വൃത്തിയാക്കുക.. ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ഒരു സ്പൂൺ ഉലുവ പൊട്ടിക്കുക…. ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി ഒരു സ്പൂൺ വീതം മൂന്നു പച്ചമുളക് നീളത്തിൽ കീറിയത്, രണ്ടു തണ്ടു കറിവേപ്പില ചേർത്ത് നന്നായി വഴറ്റുക….മൂന്നു ടേബിൾസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി , രണ്ടു ടേബിൾസ്പൂൺ മല്ലിപൊടി ചേർത്ത് നന്നായി വഴറ്റുക… ഒന്നര കപ്പ് വെള്ളവും നാല് കഷ്ണം കുടംപുളി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക…. അതിൽ മീൻ കഷണങ്ങൾ ചേർത് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക