കപ്പ പുഴുക്കും മീൻ കറിയും Kappa/Tapioca with Salmon curry

Kappa Puzhukkum Meen Curryum
ഇതൊക്കെ എല്ലാവരും ഉണ്ടാക്കുന്നതും കഴിക്കുന്നതും ആണ്. ഞാനും പലപ്പോഴും പോസ്റ്റിയിട്ടുണ്ടും ഉണ്ട്.എന്നാ പിന്നെ എന്തിനാ വീണ്ടും പോസ്റ്റുന്നെ എന്ന് ചോദിച്ചാൽ ആദ്യം ഇത് പറയാം. Sharing food is good for digestion because it brings joy to our mind and lets the mind and body work together.

കപ്പ എല്ലാവർക്കും വേവിക്കാൻ അറിയാമല്ലോ?ഞാൻ ഫ്രോസൺ കപ്പ ഡീഫ്രോസ്ട് ചെയ്തു മുറിച്ചു വെള്ളം നികക്കെ ഒഴിച്ച് വേവിച്ചു വെള്ളം ഊറ്റി കളഞ്ഞു.ഇതിലേക്ക് അരപ്പ് (ചിരണ്ടിയ തേങ്ങാ, മഞ്ഞൾ,പച്ചകാന്താരി,കറിവേപ്പില ഉള്ളി,ജീരകം,വെളുത്തുള്ളി ഉപ്പു)ചേർത്ത് നല്ലപോലെ പൊട്ടറ്റോ masher കൊണ്ട് മിക്സ് ചെയ്തു.

മീൻകറി:രണ്ടു ദിവസം മുമ്പ് രാത്രിയിൽ കിടക്കാൻ നേരം ഒരു പൂതി.നാളെ സാൽമൺ കറി തിന്നണം എന്ന്. ഉടനെ ഞാൻ mental നോട്ട് എഴുതി വെച്ച്. കാലത്തു കാപ്പി ഉണ്ടാക്കാൻ കെറ്റിലിൽ വെള്ളം തിളപ്പിച്ചപ്പോൾ കുറച്ചു എടുത്തു അല്പം കുടംപുളിയിൽ ഒഴിച്ച് കുതിർക്കാൻവെച്ച്.പണി ഒക്കെ കഴിഞ്ഞു സൂപ്പർമാർകെറ്റിൽ ചെന്നപ്പോൾ സാൽമൺ ഇല്ല.പിന്നെ പുളി എടുത്തു ഫ്രിഡ്ജിൽ അടച്ചു വെച്ച്.
ഇന്ന് സാൽമൺ കിട്ടി.ഒരു ചട്ടിയിൽ സവാള,ഇഞ്ചി,വെളുത്തുള്ളി കറിവേപ്പില എല്ലാം ചെറുതായി അരിഞ്ഞതും ഉപ്പും മുളകുപൊടിയും ടൊമാറ്റോ പേസ്റ്റും ഫ്രിഡ്ജിൽ ഇരുന്ന കുടംപുളിയും കൂടി ചേർത്ത് കുറച്ചു വെള്ളത്തിൽ വേവാൻ വെച്ച്.ഇതെല്ലം ഒന്ന് വെന്തപ്പോൾ ചെറുതായി മുറിച്ച സാൽമൺ കഷണങ്ങൾ (ഇപ്രാവശ്യം തൊലി കളഞ്ഞു)ഇട്ടു.നല്ലപോലെ തിളച്ചു രണ്ടു മിനിറ്റ കഴിഞ്ഞപ്പോൾ തീ ഓഫ് ചെയ്തു.(ഞാൻ cooktop ആണ് ഉപയോഗിക്കുന്നത്.ഇത് കനൽ പോലെ നല്ലപോലെ ചൂട് നിന്നോളും കുറച്ചു സമയത്തേക്ക്)

ടിപ്സ്:പുളി ഇങ്ങനെ കുതിർത്താൽ മീനിൽ വേഗം പുളി കേറും.ടൊമാറ്റോ പേസ്റ്റ് ഉപയോഗിച്ചാൽ ചാറിനു കൊഴുപ്പും കിട്ടും മുളകും അധികം വേണ്ട.
മീൻ നല്ല ഫ്രഷ് അല്ലെങ്കിൽ അല്പം ഉലുവ പൊടി മുകളിൽ തൂവിയാൽ മീൻ പൊടിഞ്ഞു പോവില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x