കപ്പ ബിരിയാണി (Kappa Biriyani)

കപ്പ ബിരിയാണി (Kappa Biriyani)
ആവശ്യമുള്ളവ
ആട്ടറിച്ചി :അരകിലോ (ബീഫ് കൊണ്ടും ഉണ്ടാക്കാം
കപ്പ :ഒരുകിലോ
സവോള :2എണ്ണം ചെറുത്
ഇഞ്ചി :ചെറിയ കഷ്ണം
വെളുത്തുള്ളി :5അല്ലി
പച്ചമുളക് :5എണ്ണം
കറിവേപ്പില :1ഇതൾ
മല്ലിപൊടി :1ടേബിൾസ്പൂൺ
മുളകുപൊടി :അര ടേബിൾസ്പൂൺ
മഞ്ഞൾപൊടി :കാൽ ടേബിൾസ്പൂൺ
ഗരംമസാല :കാൽ ടേബിൾസ്പൂൺ
ഉപ്പ്‌ :ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
കഴുകി വെച്ചിരിക്കുന്ന ഇറച്ചിയിൽ സവോള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില മുളക്പൊടി മല്ലിപൊടി മഞ്ഞൾപൊടി ഉപ്പ്‌ എന്നിവ ചേർത്ത് വേവിക്കുക അതിനുശേഷം അതിലേക്കു കപ്പ ഇടുക കപ്പയുടെ വേവിനുള്ള പാകത്തിന് വെള്ളം ഉണ്ടായിരിക്കണം ഇറച്ചിയും കൂടുതൽ വെന്തു പോകാതെ നോക്കണം…. അവസാനം ചെറിയ ഉള്ളിയും കറിവേപ്പിലയും ഗരംമസാലയും താളിച്ചു ഒഴിക്കുക.