കപ്പയും മീൻ കറിയും – Kappa and Fish Curry

Kappa and Fish Curry

മീൻ കറി

മീൻ : അര കിലോ (ഇഷ്ട്ടമുള്ള മീൻ എടുക്കാം. ഞാൻ വെള്ള ആവോലി ആണ് ഉപയോഗിച്ചത്)
ചെറിയ ഉള്ളി : 10 എണ്ണം
വെളുത്തുള്ളി : 4 അല്ലി
പച്ചമുളക് : 2 എണ്ണം
ഇഞ്ചി : 1 ചെറിയ കഷ്ണം
കുടംപുളി : 3 എണ്ണം
മുളക് പൊടി : 3 ടേബിൾ സ്പൂൺ
മല്ലി പൊടി : 1 ടി സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
ഉലുവ പൊടി : 1/4 ടി സ്‌പൂൺ
വെളിച്ചെണ്ണ : 4 ടേബിൾ സ്പൂൺ
കടുക്: 1/4 ടി സ്പൂൺ
ഉലുവ : 1/4 ടി സ്പൂൺ
ചൂട് വെള്ളം : ആവശ്യത്തിന്
കറിവെപ്പില : കുറച്ച്
ഉപ്പ്‌ : ആവശ്യത്തിന്

മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു വെക്കുക
കുടംപുളി കഴുകി വെള്ളത്തിൽ കുതിരാൻ വെക്കുക
ചെറിയ ഉള്ളി , വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക.
ഒരു ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക
വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുകും ഉലുവയും ഇടുക .
കടുക് പൊട്ടി കഴിഞ്ഞാൽ ചതച്ചു വെച്ച ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് 5 – 6 മിനിറ്റ് നന്നായി വഴറ്റുക
മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി എന്നിവ കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് ആക്കി എടുക്കുക
തീ നന്നായി കുറച് ഈ മസാല പേസ്റ്റ് ചേർക്കുക
എണ്ണ വിട്ടു വരുന്ന പരുവം വരെ വഴറ്റുക
ആവശ്യത്തിനു ചൂട് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക
കുതിർത്തു വെച്ച കുടംപുളി, മീൻ കഷ്ണങ്ങൾ, കറിവെപ്പില, ഉപ്പു എന്നിവ ചേർത്ത് മൂടിവച്ച് ചെറിയ തീയിൽ വേവിക്കുക
ശേഷം ഉലുവ പൊടി ചേർത്ത് തീ ഓഫ്‌ ചെയ്യുക
(ഇത് എന്റെ അമ്മ ഉണ്ടാക്കുന്ന സ്റ്റൈൽ മീൻ കറി ആണ്. അമ്മ കുടംപുളി ഇട്ട് വെക്കുന്ന മീൻ കറിയിൽ തക്കാളി ചേർക്കാറില്ല. തക്കാളിയുടെ ടേസ്റ്റ് ഇഷ്ടമുള്ളവർക്കു ഒരു തക്കാളി ചേർക്കാം. കുടംപുളി അപ്പോൾ കുറച്ചു കുറയ്ക്കാം )

കപ്പ

കപ്പ : 1 കിലോ
തേങ്ങ ചിരവിയത് : അര മുറി
വറ്റൽ മുളക് : 3 എണ്ണം
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കടുക് : 1/2 ടി സ്‌പൂൺ
കറിവേപ്പില : 1 തണ്ട്
ഉപ്പ്‌ : പാകത്തിനു
വെള്ളം : ആവശ്യത്തിന്

കപ്പ തൊലി കളഞ്ഞു കഴുകി ചെറിയ കഷ്ണം ആയി മുറിച്ചെടുക്കുക
കപ്പയിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ചു കഴിഞ്ഞാൽ ഈ വെള്ളം ഊറ്റി കളഞ്ഞ് വീണ്ടും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. കുറച്ചു മഞ്ഞൾ പൊടി വേണമെങ്കിൽ ചേർക്കാം
നന്നായി വെന്തു കഴിഞ്ഞാൽ ബാക്കി ഉള്ള വെള്ളം ഊറ്റി കളഞ്ഞ് കപ്പ ഉടച്ചെടുക്കുക
ഒരു ചീനചട്ടിയിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക്‌ വറ്റൽ മുളകും, കറിവേപ്പിലയും തേങ്ങയും ചേർത്ത് ഒന്ന് മൂപ്പിച്ചതിനു ശേഷം കപ്പയിലേക്കു ചേർത്തിളക്കുക.