Fish Roast

Fish Roast

1.മീൻ – 1/2 kg
2.മഞ്ഞൾ പൊടി – 1/4 tsp
മല്ലി പൊടി – 1 tsp
മുളക് പൊടി – 1 tsp
ഉലുവ പൊടി – 1/4 tsp
പെരും ജീരകം – 1/2 tsp
വിനാഗിരി – 1/2 tsp
ഉപ്പു
3.ഉള്ളി – 2
തക്കാളി – 2
പച്ച മുളക് – 3
ഇഞ്ചി – 1tsp
വെളുത്തുള്ളി – 1tsp
മുളക് പൊടി – 1 tsp
കുരുമുളക് പൊടി – 1tsp
കറി വേപ്പില

1. മീൻ വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിക്കുക.
2. ചേരുവകൾ 2) ചേർത്ത് 20 മിനിറ്റ് വച്ച ശേഷം ചെറുതായി എണ്ണയിൽ വറുത്തു എടുക്കുക.
3.ഒരു പാനിൽ(ചട്ടിയിൽ ) എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചതും, ഉള്ളി അരിഞ്ഞത്,പച്ച മുളക്, കറി വേപ്പില അരിഞ്ഞതും ചേർത്ത് വഴറ്റുക.
4.ഉള്ളി ബ്രൌണ്‍ ആകുമ്പോൾ മസാല പൊടികളും ഉപ്പും ചേർത്ത് ഇളക്കുക. തക്കാളി അരിഞ്ഞത് ചേർത്ത് ഇളക്കിയ ശേഷം വറുത്ത മീൻ ചേർത്ത് മസാലയുമായി യൊജിപ്പികുക.
5.ആവശ്യത്തിനു ഉപ്പു ചേർത്ത് അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക.