വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ്. ചുമ്മാ ഒന്ന് പരീക്ഷിച്ചു നോക്കിയതാ
മീൻ ചുട്ട് പൊരിച്ചത് Fish Roast
മീൻ – ബാസ മീൻ – ഇവിടെ കിട്ടുന്ന LAKE ഫിഷ് ആണ്.
മീൻ കഷ്ണങ്ങളാക്കി കുറച്ച് നാരങ്ങാ നീരും ഉപ്പും പിരട്ടി വക്കുക. ഒരു പ്ലേറ്റിൽ അവിസ്യത്തിനു മുളകുപൊടിയും ക്രഷ് ചെയ്ത കുരുമുളകും മഞ്ഞള്പോടിയും ഉപ്പും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് നന്നായി തിരുമ്മുക. ഈ മസാല നന്നായി ഓരോ മീൻ കഷ്നതിലും തിരുമ്മി പിടിപ്പികുക. അല്പസമയം കഴിഞ്ഞു പിരട്ടി വച്ചിരിക്കുന്ന കഷ്ണങ്ങൾ ഒരു പപ്പടകമ്പിയിൽ കോര്‍ത്ത് തീയിൽ വച്ച് ചുടുക. രണ്ടുഭാഗവും നന്നായി മൊരിഞ്ഞു വരുമ്പോൾ വെളിച്ചെണ്ണ തളിച് ചൂടായ പാനിൽ ഓരോന്നായി വച്ച് – കുറച്ചു കഴിയുമ്പോൾ അടിയിളക്കി പാൻ അടച്ചുവച്ച് രണ്ടുഭാഗവും വേവിക്കുക. ഇതിനു വെറും പത്തു മിനിറ്റു മതിയാകും. ചൂടോടെ സൈഡ് ഡിഷ് ആയി കഴിക്കാവുന്നതാണ്.
ആവി കയറുന്നതോടെ മീൻ നല്ല സോഫ്റ്റ് ആാവും കൂടെ ക്രിസ്പും ആയിരിക്കും. രുചി കേമമാണ് സുഹൃത്തുക്കളെ. കൂടെ ഓയിൽ വളരെ കുറച്ചു ഉപയോഗിച്ചാൽ മതി