Dry Anchovies with Green Mangoes and Grated Coconut
250 ഗ്രാം ഉണക്ക നെത്തോലി കഴുകി എടുത്തു.ഒരു വലിയ സവാള കുറച്ചു കറിവേപ്പില അല്പം ഇഞ്ചി രണ്ടുമൂന്നു പച്ചമുളക് ഒരു കപ് ചെറുതായി മുറിച്ച ഫ്രോസൺ മാങ്ങ ഫ്രോസൺ ചിരണ്ടിയ തേങ്ങാ എല്ലാം കൂടി അല്പം മഞ്ഞളും ചേർത്ത് ഒരു ചട്ടിയിൽ ഇട്ടു നല്ലപോലെ ഞെരിച്ചു ഇളക്കി.എന്നിട്ടു ഒരു പത്തു മിനിറ്റു വെച്ച്.മാങ്ങയിലെ വെള്ളം ഇറങ്ങാനും,മീൻ കുതിരാനും പിന്നെ ഉപ്പു ചേർക്കാനോ എന്ന് നോക്കാനും ആണ് ഇങ്ങനെ പത്തു മിനിറ്റ വെച്ചത്.അല്പം ഉപ്പു ചേർക്കേണ്ടി വന്നു.ഇനിയും അടുപ്പത്തു വെച്ച് നല്ലപോലെ ആവി വന്നു കഴിയുമ്പോൾ അടച്ചുവെച്ചു വെന്തു എടുത്തു.ഒന്നുകൂടി നല്ലപോലെ ഇളക്കി എടുത്തു.വേണം എങ്കിൽ അല്പം പച്ചവെളിച്ചെണ്ണ മുകളിൽ തൂവാം ഞാൻ ചെയ്തില്ല തേങ്ങയിലെ എണ്ണ മതി
