ആട്ടിറച്ചി പാല്‍ ഒഴിച്ച് വറ്റിച്ച് വറുത്തത് കാഞ്ഞിരപള്ളി സ്റ്റൈല്‍ – Aatirachi Paal Ozhichu Vattichu Varuthathu Kanjirapalli Style

ആട്ടിറച്ചി പാല്‍ ഒഴിച്ച് വറ്റിച്ച് വറുത്തത് കാഞ്ഞിരപള്ളി സ്റ്റൈല്‍ – Aatirachi Paal Ozhichu Vattichu Varuthathu Kanjirapalli Style

കാഞ്ഞിരപള്ളി സൈഡില്‍ അച്ചായാന്‍
മാര്‍ക്ക് വിശേഷ അവസരങ്ങളില്‍ ഇത് പതിവാണ്‌

ചേരുവകള്‍

1. ആട്ടിറച്ചി -അര കിലോ
2. മുളകുപൊടി -ഒരു ടീസ്പൂണ്‍
3. മല്ലിപ്പൊടി -ഒരു ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
5. കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
6. വെളുത്തുള്ളി അരിഞ്ഞത് -6 എണ്ണം
7. പെരുംജീരകം -അര ടീസ്പൂണ്‍
8. കരയാമ്പു -2 എണ്ണം
9. പട്ട -ഒരു ഇഞ്ച്
10. വിനാഗിരി -ഒരു ടീസ്പൂണ്‍
11. ഇഞ്ചി അരിഞ്ഞത് -അര ടീസ്പൂണ്‍
12. ഉപ്പ് -പാകത്തിന്
13.പാല് -2 കപ്പ്
14. ഉരുളക്കിഴങ്ങ് -2 എണ്ണം
15. വെളുത്തുള്ളി അരച്ചത്‌ -ഒരു ടീസ്പൂണ്‍
16. എണ്ണ -2 ടീസ്പൂണ്‍
17. കടുക് -കാല്‍ ടീസ്പൂണ്‍
18. ചുവന്നുള്ളി അരിഞ്ഞത് -2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

വൃത്തിയായി കഴുകിയ ഇറച്ചി വലിയ കഷണങ്ങളായി മുറിക്കുക.2 മുതല്‍ 9 വരെയുള്ള ചേരുവകള്‍ അരയ്ക്കുക.ഇറച്ചിക്കഷണങ്ങളില്‍ അരപ്പും വിനാഗിരിയും ഇഞ്ചി അരിഞ്ഞതും പാകത്തിന് ഉപ്പും പുരട്ടി ഒരു മണിക്കൂര്‍ വെയ്ക്കുക.പിന്നിട് 2 കപ്പ് പാല് ഒഴിച്ച് ഇറച്ചി വേവിക്കുക. മൂടി കൊണ്ട് പാത്രം അടച്ചു വെയ്ക്കണം.ഇറച്ചിക്കഷണങ്ങള്‍ വെന്ത് മൃദുവാകുമ്പോള്‍ ഉരുളക്കിഴങ്ങുക്കഷണങ്ങളും അരച്ച വെളുത്തുള്ളിയും ചേര്‍ക്കുക.ഉരുളക്കിഴങ്ങ് വെന്ത് ചാറ് കുറുകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങിവയ്ക്കുക.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.അതില്‍ ചുവന്നുള്ളിയിട്ട് ബ്രൌണ്‍ നിറമാകും
വരെ വഴറ്റുക.ഇറച്ചി കഷണങ്ങള്‍ ഇതിലിട്ട് നല്ലതുപോലെ വരട്ടിയെടുക്കണം.ചീനച്ചട്ടിയുടെ വശങ്ങളില്‍ നിന്നും
അരപ്പ് വിട്ടു വരുമ്പോള്‍ വാങ്ങിവയ്ക്കുക