ഉണ്ടാക്കുന്ന വിധം : ഉള്ളി അരിഞ്ഞതും ജി ജി പേസ്റ്റും (ഇഞ്ചി, വെളുത്തുള്ളി)കറിവേപ്പില അരിഞ്ഞതും വഴറ്റി, M &M പൊടി (മല്ലി മുളക്), മഞ്ഞൾ ഗരം മസാല ഉപ്പ് ഇട്ടു ഇളക്കി meat pieces ഇട്ടു നല്ലവണ്ണം വഴറ്റുക. അല്പം ബൽസാമിക് vinegar ഒഴിച്ച് കഷണങ്ങൾ നല്ലപോലെ shrink ആവാൻ തുടങ്ങുമ്പോൾ tomato പേസ്റ്റ് ഇടുക. എല്ലാം നല്ലപോലെ coat ആയി കഴിയുമ്പോൾ coconut cream ഒഴിക്കുക. വെള്ളം ചാർ നല്ലപോലെ കഷണങ്ങൾ മുങ്ങി നില്കണം. ഞാൻ കുറച്ചു aluminum foil ഉപയോഗിച്ച് പാൻ seal ചെയ്തു. എന്നിട്ട് അടപ്പ് കൊണ്ട് അടച്ചു വെച്ച് ചെറു തീയിൽ 2 hrs വേവിച്ചു.ഇനിയും തുറന്നു ടിന്നിലെ ചക്കയുടെ കഷണങ്ങൾ ഇട്ടു ഇളക്കി വേവിക്കുക.വേവാൻ ഒന്നും ഇല്ല കാരണം ഇത് already വെന്തത് ആണ്.പക്ഷെ മസാല മട്ടന്റെ രുചി ഇതിലേക്ക് ചേരാൻ കുറച്ചു സമയം തീ ഓഫ് ചെയ്തു വെച്ചതിനു ശേഷം ഉപയോഗിക്കാം.
ഞാൻ കുക്കറിൽ മീറ്റ് ഒന്നും വേവിക്കാറില്ല.ചാറിനായി ചക്ക ടിന്നിലെ ലിക്വിഡ് ആണ് ഉപയോഗിച്ചത്.കറികളുടെ ഫ്ളവർസ് ഡെവലപ്പ് ചെയ്യാൻ ചെറുതീയിൽ വേവിക്കും.മീറ്റിന്റെ texture ഉം നല്ലതു ആയിരിക്കും.തേങ്ങാപ്പാലിൽ വേവിക്കുന്നതു കൊണ്ട് കഷണങ്ങൾക്കു കൂടുതൽ രുചി കിട്ടും.ഞാൻ കുറച്ചു മല്ലിയില അരിഞ്ഞത് ഇട്ടു ഗാര്‍ണിഷ് ചെയ്തു.