മട്ടൻ 1 കിലോ….ഉലുവ 1/2 സ്പൂൺ ഗ്രാമ്പു 6 എണ്ണം തൈര്
2 സ്പൂൺ കൊച്ചു ഉള്ളി 2 കപ്പ് അല്ലെങ്കിൽ മൂന്നു സവാള തക്കാളി 1 ഇഞ്ചി ഒരു കഷണം മല്ലിപൊടി 2 സ്പൂൺ മഞ്ഞൾ പൊടി മുളക് പൊടി 3 സ്പൂൺ (എരിവ് കൂടുതൽ വേണ മെങ്കിൽ കൂട്ടാം)ഉപ്പ് പാകത്തിന് മല്ലി ഇല വെളിച്ചെണ്ണ
മസാല ഉണ്ടാക്കാം വറ്റൽ മുളക് മല്ലി ഗ്രാമ്പു കുരുമുളക് (ആവശ്യത്തിന്) പട്ട പെരുംജീരകം എല്ലാം പാനിൽ ഇട്ടു ചെറിയ തീയിൽ ഒന്നു വറുത്തു പൊടിച്ചെടുക്കണം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ഇട്ടു ഒന്നു മൂപ്പിച്ച് ഗ്രാമ്പു ഇട്ടു വഴറ്റി.. മട്ടൺ, സവാളയും ചേർത്തു നന്നായി വഴറ്റി മല്ലി മുളക് മഞ്ഞൾ ചേർത്തു വേവിച്ചെടുക്കണം.. വെള്ളം ചേർക്കേണ്ടതില്ല.. മുക്കാൽ ഭാഗം വേവായാൽ തക്കാളി ഇഞ്ചി പൊടിച്ചു വച്ച മസാല ചേർത്തു ഒന്നുടെ വേവിച്ച്.. തൈരും ചേർത്തു പറ്റിച്ചു എടുത്ത് മല്ലിയില ഇട്ടു വിളമ്പാം.
Mutton Chops Ready 🙂