Vellarikka Vanpayar Thoran
വൻപയർ ഒരു രാത്രി കുതിർത്തു വച്ച ശേഷം കഴുകിയെടുത്ത് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചു വക്കുക ‘
വെള്ളരിക്ക ചെറിയ ചതുര കഷ്ണങ്ങളാക്കി മാറ്റി വക്കുക .
പാനിൽ എണ്ണയൊഴിച്ച് കടുക്, മുളക്, കറിവേപ്പില താളിച്ച് മാറ്റി വക്കുക.
ഇതേ പാനിൽ വെള്ളരിക്ക ഉപ്പ് ചേർത്ത് വഴറ്റി മൂടിവച്ച് വേവിക്കുക.
തേങ്ങ ചിരവിയത് – മഞ്ഞൾ പൊടി – ഒരു നുള്ള് ജീരകം – 2 അല്ലി വെളുത്തുള്ളി – കറിവേപ്പില കുറച്ച് – ഒരു വറ്റൽമുളക് ഇവ ഒന്ന് മിക്സിയിലിട്ട് ചതച്ചു എടുക്കുക. ഇത് വെള്ളരിക്കയിലേക്ക് ചേർക്കുക വേവിച്ച വൻപയറും ചേർത്ത് 2 മിനിറ്റ് കുറഞ്ഞ തീയിൽ മൂടി വക്കുക ‘ ശേഷം കടുക് താളിച്ചതും ചേർത്ത് ഇളക്കി വാങ്ങുക.