Varathupperi / Kaaya Varuthath / Nurukkupperi / വറത്തുപ്പേരി /കായ വറുത്തത്‌ / നുറുക്കുപ്പേരി

പച്ചക്കായ : 4 എണ്ണം
മഞ്ഞൾ പൊടി : 1 ടീ സ്പൂണ്
ഉപ്പ്
വെള്ളം
വെളിച്ചെണ്ണ

പച്ചക്കായ തൊലികളഞ്ഞു നീളത്തിൽ നാലായി മുറിച്ച് ചെറുതായി അരിഞ്ഞെടുക്കുക. മഞ്ഞൾപൊടി കുറച്ചു വെള്ളത്തിൽ ചേർത്ത് അരിഞ്ഞു വെച്ച കായ ഇട്ട് അര മണിക്കൂർ വെക്കുക. ശേഷം ഊറ്റിയെടുക്കുക. ഒരു തുണിയിൽ നിരത്തി വെള്ളം മൊത്തം കളയുക ശേഷം വെളിച്ചെണ്ണ ചൂടാക്കി വറുത്തെടുക്കുക.
ആവശ്യത്തിന് ഉപ്പ് കാൽ കപ്പ് വെള്ളത്തിൽ കലക്കി എടുക്കക
കായ വറുത്തത് വെന്തു കഴിയുമ്പോൾ 1 – 2 ടീ സ്പൂണ് ഉപ്പ് വെള്ളം തളിച്ചു കൊടുക്കുക. നന്നായി ഇളക്കി മൊരിയുന്നതുവരെ വെക്കുക. ശേഷം കോരി എടുക്കാം.
എണ്ണ നന്നായി ചൂടായി കഴിഞ്ഞ് തീ ഒന്ന് കുറച്ചു വെച്ച് വേണം വറുത്തെടുക്കാൻ.
(അരക്കിലോ പച്ചക്കായ ആണ് എടുത്തത്..തൊലി കളഞ്ഞ് മുറിച്ചെടുത്തു വറുത്തു കഴിഞ്ഞപ്പോൾ 140ഗ്രാം വറത്തുപ്പേരി ആണ് കിട്ടിയത്‌)

Anjali Abhilash

i am a Moderator of Ammachiyude Adukkala