ഉണ്ടാക്കിയ വിധം:ഒരു കപ് മസൂർ ദാൽ (red lentils) അല്പം ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കാൻ വെച്ച്.ഒരു കെട്ടു വള്ളിച്ചീര കഴുകി വൃത്തി ആക്കി തോർന്നപ്പോൾ ഇലകളും ഇളം തണ്ടും മാത്രം എടുത്തു രണ്ടു മൂന്ന് പ്രാവശ്യം കട്ട് ചെയ്തു.ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായപ്പോൾ അര ടീസ്പൂൺ ജീരകം പൊട്ടിച്ചു.ഇതിലോട്ടു അരിഞ്ഞ സവാള വെളുത്തുള്ളി ഇട്ടു വഴറ്റി.(ഇപ്പോൾ എനിക്ക് ഇളം ഇഞ്ചി ആണ് കിട്ടുന്നത് അതുകൊണ്ടു വഴറ്റാറില്ല.)ഇതോലോട്ടു പച്ചമുളക് കീറിയതും (വേണം എങ്കിൽ പഴുത്ത തക്കാളിയും)ഇട്ടു വഴറ്റി ഇല ഇട്ടു ഒന്ന് വഴറ്റി.ഇതിലേക്ക് വെന്ത പരിപ്പ് ഒഴിച്ച് ഇളക്കി.ചെറുതായി അരിഞ്ഞ ഇളം ഇഞ്ചിയും ഇട്ടു.ഒരു ഗ്ലാസ് തേങ്ങാപ്പാലും ചേർത്ത് ഇളക്കി തിള വരും മുമ്പേ അടുപ്പിൽ നിന്നും മാറ്റി. ഉപ്പും ചാറും ഒക്കെ അഡ്ജസ്റ്റ് ചെയ്തു.ചാറു കൂട്ടണം എങ്കിൽ തിളയ്ക്കുന്ന വെള്ളമോ അല്ലെങ്കിൽ തേങ്ങാപ്പാലോ ചേർക്കാം.