നുറുക്ക് ഗോതമ്പു ഉപ്പുമാവ് Uppma with Broken Wheat

Uppma with Broken Wheat
ഇന്ന് അല്പം വാചകം കൂടി ആവട്ടെ പാചകത്തിന്റെ കൂട്ടത്തിൽ.
റെസിപ്പി ഒരു രാഗം ആണ് എന്ന്‌ ഏതോ ഒരു ഷെഫ് പറഞ്ഞു റെസിപ്പി-രാഗം നമ്മൾ എങ്ങനെ interpret ചെയ്യുന്നോ improvise ചെയ്യുന്നോ അതിനു അനുസരിച്ചു ഇരിക്കും നമ്മുടെ ഗാനം-ഡിഷ്

ഈ ഉപ്പുമാവ് ഉണ്ടാക്കിയത് സാമ്പ റവ എന്ന് പറയുന്ന നുറുക്ക് ഗോതമ്പു ആണ്.ഇത് നോർത്ത് ഇന്ത്യൻ ദലിയ യിൽ നിന്നും നേർമ ഉള്ളത് ആണ്.എന്നാൽ റവയിൽ നിന്നും അല്പം കൂടി വലുതാണ്.പിന്നെ റോസ്‌റ്റ ചെയ്തതും ആയിരുന്നു.

ഒരു വലിയ നോൺസ്റ്റിക് പാനിൽ ഒരു സ്പൂൺ എണ്ണ ഒഴിച്ച് ചൂടായപ്പോൾ സവാള ഇഞ്ചി കറിവേപ്പില എന്നിവ അരിഞ്ഞത് ഇട്ടു ഇളം ബ്രൗൺ ആയപ്പോൾ നുറുക്കുഗോതമ്പു ഇട്ടു നല്ലപോലെ റോസ്റ്റ ചെയ്തു.ഉപ്പും ക്രഷ് ചെയ്‌ത ചുമന്ന മുളകും ഇട്ടു.(പച്ചമുളക് ഇല്ലായിരുന്നു)തിളയ്ക്കുന്ന വെള്ളം കുറേശെ ആയി പല തവണ ഒഴിച്ച് ഇളക്കി നല്ലപോലെ സോഫ്റ്റ് പക്ഷെ ഒട്ടി പിടിക്കാതെ പരുവത്തിൽ വേവിച്ചു എടുത്തു.റോസ്‌റ്റ ചെയ്യുന്നതും പതിയെ വെള്ളം ചേർക്കുന്നതും കാരണം ഇതിലെ പശ /glutton വെള്ളത്തിലോട്ടു ഇറങ്ങാതെ ഇരിക്കും.
കുറച്ചു പഴുക്കാറായ പയർ ഉണ്ടായിരുന്നു.അത് തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ടു പുഴുങ്ങി തൊലി പൊളിച്ചു ഇതിൽ ചേർത്ത്.പിന്നെ കുറച്ചു ഫ്രോസൺ പട്ടാണി മൈക്രോവേവിൽ വെച്ച് steam ചെയ്തതും ഇട്ടു.റോസ്‌റ്റ ചെയ്‌ത cashew ഇട്ടു.കഴിച്ചപ്പോൾ അല്പം നാരങ്ങാ നീരും പിഴിഞ്ഞു ഒഴിച്ച്.കുറച്ചു റൈസിനും ഇട്ടു.അപ്പോൾ എല്ലാ രുചികളും-സ്വരങ്ങളും ഒത്തു ചേർന്ന ഒരു ഉപ്പുമാവ്-ഗാനം കിട്ടി.നല്ലപോലെ ആസ്വദിച്ചു.പ്രോറ്റിനും കാർബസും ഷുഗറും ശരീരത്തിന് വേണ്ടുന്ന എല്ലാം കിട്ടി