ഉരുളക്കിഴങ്ങു ഉള്ളി മസാലക്കറി – ULLI URULAKKIZHANGU MASALA

ഉരുളക്കിഴങ്ങു ഉള്ളി മസാലക്കറി (ULLI URULAKKIZHANGU MASALA)

ഉരുളക്കിഴങ് -2
ഉള്ളി -2
തക്കാളി -1
പച്ചമുളക് -4
തേങ്ങാ ചിരകിയത് – അര മുറി
മുളക് പൊടി, മല്ലിപ്പൊടി -1 സ്പൂൺ
പെരുംജീരകം 1 ടീസ്പൂൺ
തേങ്ങ ചുവക്കെ വറുക്കുക. തീയ് കുറച്ച ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും പെരും ജീരകവും ചേർത്ത് ഒന്ന് ചൂടാക്കി തണുത്ത ശേഷം നന്നായി അരച്ചെടുക്കുക.അരിഞ്ഞ ഉരുളക്കിഴങ്ങും ഉള്ളിയും പച്ചമുളകും അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് വേവിക്കുക.പകുതി വേവായ ശേഷം തക്കാളി ചേർക്കാം ഇതിലേക്ക് ഉപ്പും തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പും ചേർത്ത് നന്നായിളക്കി 10 മിനിട്ടു അടച്ചു വേവിച്ചു ശേഷം ഗ്രേവി ഒന്ന് കുറുകുമ്പോൾ കറിവേപ്പില ചേർത്ത് വാങ്ങാം!