എല്ലാവരും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് സാമ്പാർ . ഒരു സാമ്പാറുണ്ടെങ്കിൽ അടുക്കളയിൽ നിറയെ കറിയുള്ളതുപോലെ തോന്നും . അടുത്ത തവണ സാമ്പാർ ഉണ്ടാക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കാൻ ചില അടുക്കള പൊടിക്കൈകൾ .
Tips for Making Sambar – സാമ്പാർ ഉണ്ടാക്കാൻ ഉള്ള ടിപ്സ്
സാമ്പാറുണ്ടാക്കാൻ ഏറ്റവും യോജിച്ചത് തുവരപ്പരിപ്പാണ് [ Toor dall ] നയം പരിപ്പ് .
കട്ടി പരിപ്പ് എന്നും പറയും .കടല പരിപ്പും
[ Gram dall ] , ചെറുപയർ പരിപ്പും [moong split dall , പട്ടാണിപരിപ്പ് [ Peas dall ] മസ്തൂർ പരിപ്പ് എന്നിവ പലരും ഉപയോഗിക്കാറുണ്ട്
ചെറുപയർ പരിപ്പ് ഉപയോഗിക്കുന്നവർ പരിപ്പ് ഒന്നു വറുത്ത് പരിപ്പിന്റെ പച്ചപ്പ് മറിയതിന് ശേഷം ഉപയോഗിക്കുക .
പരിപ്പ് കുക്കറിൽ വേവിക്കുന്നതാണ് നല്ലത് .
250 ഗ്രാം പരിപ്പ് വേവിക്കാൻ 1 ലിറ്റർവെള്ളം
വേണം . [ഒരു കപ്പ് പരിപ്പിന് മൂന്ന് കപ്പ് വെള്ളം ] പരിപ്പ് മുന്ന് നാല് പ്രാവിശ്യം വെള്ളത്തിൽ നന്നായി കഴുകണം .
പാചകത്തിന് അര മണിക്കുർ മുമ്പ് പരിപ്പ് കുതിർക്കാൻ ഇടാം . വെള്ളം തിളവന്ന ശേഷമേ കുതിർത്ത പരിപ്പ് കഴുകിയത് ഇടാവൂ .കഴുകി ഇടുമ്പോൾ മഞ്ഞൾ പൊടി ഇടണം . പരിപ്പിന്റെ കൂടെ ഒരു നുള്ള് ഉലുവ ഇട്ടാൽ സാമ്പാർ പെട്ടെന്ന് വളിക്കില്ല . പരിപ്പ് തിളയ്ക്കാറാകുമ്പോൾ അതിന് മുകളിൽ പത പോലെ ഉണ്ടാകും ഇത് കോരി കളയണം . ഈ സമയം രസത്തിനുള്ള പരിപ്പ് വെള്ളം എടുക്കാവുന്നതാണ് . പരിപ്പ് വേവിക്കുമ്പോൾ ഒരു സ്പൂൺ നല്ലെണ്ണയോ നെയ്യോ ചേർക്കുന്നത് പരിപ്പ് നന്നായി വേകാനും നല്ല മണം ലഭിക്കാനും പരിപ്പ് പതഞ്ഞുപൊങ്ങി കുക്കറിന്റെ വാൽവിൽ വരുന്നത് തടയാനും കൂടിയാണ്
പരിപ്പിന്റെ കൂടെ മത്തൻ ഉള്ളി ,പച്ചമുളക് ,തക്കാളി . കായം , കറിവേപ്പില അമരയ്ക്കാ, ഉരുളകിഴങ്ങ് എന്നിവ ചേർത്ത് വേവിക്കാം . കുക്കറിൽ ഒരു വിസിൽ മതിയാകും പരിപ്പ് വേകാൻ .
മിക്കവാറും എല്ലാ പച്ചക്കറിയും കഷണങ്ങളായി ഉപയോഗിക്കാം .
കഷണങ്ങൾ വലിപ്പത്തിൽ [ ഒന്നര ഇഞ്ച് വലിപ്പം]
അരിയണം . അമരയ്ക്ക വേവ് കുടുതൽ ആകയാൽ പരിപ്പിന്റെ കൂടെ കുക്കറിൽ വേവിക്കുന്നതാണ് നല്ലത് വെണ്ടയ്ക്ക വേവ് കുറവായതിനാൽ അവസാനം ചേർക്കുക . തക്കാളിയും വെണ്ടയ്ക്കയും വയറ്റി ചേർത്താലും മതി . അല്പം എണ്ണ ചൂടാക്കി ഒരു നുള്ള് ഉലുവ മൂപ്പിച്ച് പച്ചക്കറികൾ വയറ്റിയശേഷം വേവിച്ചാൽ കൂടുതൽ മണം കിട്ടും .
സാമ്പാറിന് പഴയ പുളി [കറുത്ത പുളി] യാണ് രുചികരം
ഇഡ്ഢലി സാമ്പാറിന് പുളി വേണ്ട തക്കാളി മാത്രം മതി
പുളി തിരുമ്പുന്നതെല്ലാം ചൂട് വെള്ളത്തിലായിരിക്കണം
ഉള്ളി സാമ്പാറിന് കായം ചേർക്കണ്ട
കായം ലേശം വെള്ളത്തിൽ മാത്രമേ കലക്കി ഒഴിക്കാവൂ
സാമ്പാർപ്പൊടിയിൽ കായം ചേർത്തിട്ടുണ്ടെങ്കിൽ രണ്ടാമത് കായംകലക്കി ഒഴിക്കേണ്ടാ
സാമ്പാർ പൊടി അല്പം വെള്ളത്തിൽ കലക്കി ഒഴിക്കുക
സാമ്പാർ പൊടി വീട്ടിൽ ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പുതുമ നഷ്ടപ്പെടില്ല .
സാമ്പാർ പൊടി വീട്ടിൽ ഉണ്ടാക്കുമ്പോൾ അല്പം പച്ചരി കൂടി ചേർത്താൽ സാമ്പാറിന് കൊഴുപ്പ് കൂടും .
സാമ്പാർ കുറുക്കിക്കിട്ടുവാൻ ഗോതമ്പ് മാവോ കടല മാവോ കലക്കി ഒഴിക്കുക .
കുറച്ചു ശർക്കര ചേർക്കുന്നതും സ്വാദ് കുട്ടാൻ നല്ലതാണ് .
മല്ലിയിലയും കറിവേപ്പിലയും കൈ കൊണ്ട് ഞരടി ചേർത്താൽ മണം കൂടും
കടുക് പൊട്ടിയ ശേഷം മാത്രമേ വറ്റൽമുളകും കറിവേപ്പിലയും അരിഞ്ഞിടാവു .രണ്ടും വാടിയ ശേഷമേ വാങ്ങാവു