തക്കാളി രസം Thakkali Rasam

തക്കാളി രസം Thakkali Rasam

രസം പലരും പല രീതിയിൽ ആണു ഉണ്ടാകുന്നത്.രീതി ഏതായാലും രുചിയിൽ ആണല്ലോ കാര്യം. ഇതു ഞാൻ ഉണ്ടാകുന്ന രീതി ആണ്. ടേസ്റ്റ് ഗ്യാരണ്ടി
ആവശ്യമുള്ള സാധനങ്ങൾ
തക്കാളി-1മീഡിയം
ചെറിയ ഉള്ളി അറിഞ്ഞത്-4/5
കറിവേപ്പില-1 തണ്ട്
വെളുത്തുള്ളി തൊലിയോടെ ചതച്ചത്-4
പുളി-ഒരു നെല്ലിക്ക വലിപ്പം
മുളകുപൊടി-1/2 സ്പൂണ്
മല്ലിപ്പൊടി-1/4 സ്പൂണ്
കുരുമുളക് പൊടി-1/2 സ്പൂണ്
മഞ്ഞൾ പൊടി
ജീരക പൊടി ഒരു നുള്ള്
വറ്റൽ മുളക്
കടുക്
ജീരകം
എണ്ണ
ആദ്യമായി പുളി അല്പം വെള്ളത്തിൽ കുതിർത്തു വയ്ക്കുക.പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക്,ജീരകം ഇടുക.ഇതിലേക്ക് കറിവേപ്പില, വറ്റൽ മുളക്, വെളുത്തുള്ളി ഇടുക.പിന്നീട് അരിഞ്ഞ ഉള്ളി ഇട്ടു മൂപ്പിക്കുക.ഇതിലേക്ക് അരിഞ്ഞ തക്കാളി ഇടുക.തക്കാളി വെന്തു എണ്ണ തെളിയുമ്പോൾ പുളി വെള്ളം ചേർക്കുക.ഇതിലേക്ക് പൊടികൾ എല്ലാം ചേർത്തു ആവശ്യത്തിനു ഉപ്പു ചേർത്തു ഇളക്കുക.5 മിനിറ്റു തിളപ്പിച്ചു മല്ലിയില ചേർത്തു വാങ്ങുക.രസം പൊടി ഉണ്ടെങ്കിൽ അത് മാത്രം മതിയാകും.കൂടെ മഞ്ഞൾ പൊടിയും ഉപ്പും ചേർത്താൽ മതി

Leave a Reply

Your email address will not be published. Required fields are marked *