Sprouts Salad

Sprouts Salad / മുളപ്പിച്ച ചെറുപയർ സാലഡ്

Sprouts Salad
Sprouts Salad

വണ്ണം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് നമ്മൾ എല്ലാവരും. വെയിറ്റ് ലോസിന് സഹായകമായ ഒരു സാലഡ് ആണ് ഇന്നത്തെ റെസിപ്പി

Sprouts Salad/മുളപ്പിച്ച ചെറുപയർ സാലഡ്

ചേരുവകൾ:
1. ചെറുപയർ – 1 കപ്പ്
2. സവാള – 1, ചെറുതായി അരിഞ്ഞത്
3. തക്കാളി – 2, ചെറുതായി അരിഞ്ഞത്
4. മാതളനാരങ്ങ – 1 എണ്ണം
5. നാരങ്ങാനീര് – 1 നാരങ്ങയുടേത്
6. കാന്താരി മുളക് ഉപ്പിലിട്ടത് – 4 എണ്ണം
7. ചാട്ട് മസാല – 1/2 ടീസ്പൂൺ
8. ഉപ്പ് – ആവശ്യത്തിന്

പാചകരീതി:

1. ചെറുപയർ കഴുകി വെള്ളം ഒഴിച്ച് ഒരു രാത്രി കുതിരാൻ വയ്ക്കുക
2. അടുത്ത ദിവസം അതിലെ വെള്ളം വാർത്തു കളയുക
3. മൂടി വച്ച് മുള വരാനായി മാറ്റി വയ്ക്കുക
ഏകദേശം 6-7 മണിക്കൂർ കഴിയുമ്പോൾ മുള വന്നിട്ടുണ്ടാകും
4. മുളച്ച ചെറുപയർ ഒരു ബൗളിലേക്ക് ഇട്ട് കൊടുക്കുക
5. തക്കാളി, സവാള, മാതളനാരങ്ങ എന്നിവ ചേർത്ത് കൊടുക്കുക
6. നാരങ്ങാനീര്, കാന്താരി മുളക്, ഉപ്പ്, ചാട്ട് മസാല എന്നിവ ഒരുമിച്ച് മിക്സ് ചെയ്യുക
7. സാലഡും ഡ്രസിംഗും ഒരുമിച്ച് മിക്സ് ചെയ്യുക
8. ഉടൻ തന്നെ കഴിക്കുക