Soya Chunks Potato Roast – സോയാ ചങ്ക്സ് ഉരുളക്കിഴങ്ങ് റോസ്റ്റ്

Soya Chunks Potato Roast – സോയാ ചങ്ക്സ് ഉരുളക്കിഴങ്ങ് റോസ്റ്റ്

സോയാ ചങ്ക്സ് – ഒരു കപ്പ്
ഉരുളക്കിഴങ്ങ് അരിഞ്ഞത് – അര കപ്പ്
സവാള വറത്തെടുത്തത്- മുക്കാൽ കപ്പ്
തക്കാളി അരിഞ്ഞത് – ഒന്ന്
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് – രണ്ട് സ്പൂൺ
ചെറിയ ഉള്ളി ചതച്ചത് – കാൽ കപ്പ്
കുരുമുളക് പൊടി – ഒന്നര സ്പൂൺ
മഞ്ഞൾ പൊടി – ഒരു സ്പൂൺ
മുളക് പൊടി – രണ്ട് സ്പൂൺ
ഗരം മസാല -അര സ്പൂൺ
മല്ലി ഇല, കറിവേപ്പില, ഉപ്പ്, എണ്ണ

സോയാ ചങ്ക്സ് ചൂട് വെള്ളത്തിൽ കുറച്ച് സമയം ഇട്ട് വെയ്ക്കുക. അതിന് ശേഷം അത് വെള്ളത്തിൽ നിന്ന് പിഴിഞ്ഞ് എടുത്ത ശേഷം അതിൽ മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ചൂടായ എണ്ണയിൽ വറത്ത് എടുക്കുക. ആ എണ്ണയിൽ തന്നെ ഉരുളക്കിഴങ്ങ് ഉപ്പ് ചേർത്ത് വറത്ത് എടുക്കുക. ഇനി ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടയാൽ അതിൽ ചതച്ച് വെച്ച ഇഞ്ചി വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റുക. കറിവേപ്പിലയും ചേർക്കാം, അതിന് ശേഷം തക്കാളി ചേർക്കാം. തക്കാളി നന്നായി വഴറ്റിയെടുത്ത ശേഷം കുരുമുളക് പൊടി, ഗരം മസാലചേർക്കാം. ഒടുവിൽ വറത്ത് വെച്ച സോയാ ചങ്ക്സും , ഉരുളക്കിഴങ്ങും,സവാളയും മല്ലി ഇലയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .ഒരു രണ്ട് മിനിറ്റ് മൂടി വെച്ച് വേവിക്കുക മസാല നന്നായി മിക്സാകാൻ വേണ്ടിയാണ്. സോയാ ചങ്ക്സ് ഉരുളക്കിഴങ്ങ് റോസ്റ്റ് റെഡി

Leave a Reply

Your email address will not be published. Required fields are marked *