PUMPKIN TOMATO SAMBAR / മത്തങ്ങാ തക്കാളി സാമ്പാർ

PUMPKIN TOMATO SAMBAR / മത്തങ്ങാ തക്കാളി സാമ്പാർ

കുറച്ചു പരിപ്പും, രണ്ടു തക്കാളിയും ഒരു പച്ചക്കറിയും ഉണ്ടെങ്കിൽ നല്ല സാമ്പാർ ഉണ്ടാക്കാം. ഒരു ആറു തരാം പച്ചക്കറികളും ഒന്നിച്ചിട്ടു ഒരു സാംബാർ ഉണ്ടാക്കുന്നതിനു പകരം രണ്ടുവീതം പച്ചക്കറി ഓരോ ദിവസവും ചേർത്തു മൂന്നു തരം സാമ്പാർ ഉണ്ടാക്കാം.

പാചകം.
സാമ്പാർ പൌഡർ എങ്ങിനെ ഉണ്ടാക്കണം എന്ന് വിശദമായി പറഞ്ഞിരുന്നു. വീണ്ടും അത് ഏറ്റവും അവസാനം കൊടുത്തിട്ടുണ്ട്.

1 . നാല് കപ്പു വെള്ളം തിളപ്പിക്കുക. അതിൽ നിന്നും കുറച്ചു വെള്ളം എടുത്തു വലിയൊരു നാരങ്ങാ വലുപ്പത്തിലുള്ള വാളൻ പുളി ഇട്ടു വയ്ക്കുക. പുളിയുടെ പച്ചപ്പ്‌ പോകും. പിന്നെ പുളിയെല്ലാം പെട്ടന്ന് ഇളകി വെള്ളത്തിൽ അലിയും.

2 . രണ്ടു കപ്പു തിളച്ച വെള്ളത്തിൽ ഒരു കപ്പു തുവര പരിപ്പ് ഇട്ടു വയ്ക്കുക. പരിപ്പ് പെട്ടന്ന് സോഫ്റ്റ് ആകും. വേകുവാനും എളുപ്പം.

3 . ഒരു അര മണിക്കൂറിനു ശേഷം പരിപ്പ് കുക്കറിൽ വച്ച് രണ്ടു വിസലിന് വേവിക്കുക. വേവ് കൂടുതലുള്ള പരിപ്പാണെങ്കിൽ കൂടുതൽ നേരം വേവിക്കാം. ദുബായിൽ കിട്ടുന്ന തുവര പരിപ്പ് ഒറ്റ വിസലിലും വേകും.

ഈ സാമ്പാർ ഞാൻ വഴറ്റിയാണ് വച്ചിരിക്കുന്നത്. പച്ചക്കറികൾ ആദ്യം എണ്ണയിൽ വഴറ്റി, പിന്നെ വേവിച്ചും. ഇനിയുള്ള പാചക രീതികൾ ഞാൻ ചില അമ്പലങ്ങളിൽ അന്നദാനത്തിനു സാമ്പാർ ഉണ്ടാക്കുന്നത് കണ്ടു പഠിച്ചതാണ്. അടുക്കള ഓഡിറ്റിങ്. 

4 . സാമ്പാർ ഉണ്ടാക്കാനുള്ള പത്രം അടപ്പത്തു വച്ച് അതിൽ ഒരു മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിൽ സവാള വഴറ്റുക. പിന്നീട് പച്ചമുളകും മഞ്ഞളും ഇട്ടു വഴറ്റുക.

5 . ഇനി അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന മത്തങ്ങാ ഇട്ടു വഴറ്റുക. വെന്തു വരുമ്പോൾ അതിലേക്കു പുളി വെള്ളം ഒഴിക്കുക. കൂടെ ഒരു കപ്പു വെള്ളവും ഒഴിച്ച് മത്തങ്ങാ ഉപ്പിട്ട് വേവിക്കുക.

6 . പുളി വെള്ളത്തിൽ വെന്തു വരുന്ന മത്തങ്ങാ ചെറുതായി ഉടയ്ക്കുക. അതിലേക്കു വെന്ത പരിപ്പും തക്കാളിയും അഞ്ചു ടേബിൾസ്പൂൺ സാമ്പാർ പൊടിയും ചേർക്കുക. നന്നായി തിളപ്പിക്കുക. ഒരു രണ്ടോ മൂന്നോ മിനുട്ടു മതി. തക്കാളി വെന്തു ഉടയരുത്.

7 . ഇനി ഒരു ചെറിയ പാനിൽ എന്ന ചൂടാക്കി കടുകും ചെറിയഉള്ളിയും വറുത്തു അതിലേക്കു കറിവേപ്പിലയും ഉണക്ക മുളകും ചേർത്തു സാമ്പാറിലേക്കു ഒഴിക്കാം. ആവശ്യത്തിന് ഉപ്പും ചേർത്തു ഇറക്കാം.

കൂടുതൽ പുളി വേണം എന്നുള്ളവർക്കു കൂടുതൽ ചേർക്കാം. നല്ല വെളുത്ത വാളന്പുളിയാണെങ്കിൽ സാമ്പാർ നല്ല ചുവന്നിരിക്കും. നോക്കി വാങ്ങുക.

#INGREDIENTS
#VEGETABLES FOR SAMBAR
1. Pumpkin (മത്തങ്ങാ) : 400 grams, cut into cubes
2. Tomatoes (തക്കാളി_ : 2 big, cut into cubes (Around 100 grams)
3. Onion (സവാള ) : 2 nos, cut into cubes
4. Green chilies (പച്ചമുളക് ) : 4-5 nos, as per your spice requirements
5. Coriander leaves (പച്ചമല്ലി ) : 2 tablespoons
6. Curry leaves (വേപ്പില ) : 2 stems
7. Water : 2 cups (500 ml)
8. Coconut oil : 3 tablespoons
9. Turmeric powder (മഞ്ഞൾ ) : 1/2 teaspoon

#TAMARIND #PASTE
10. Tamarind (വാളൻ പുളി) : Lemon size
11. Salt : 1 teaspoon
12. Hot water : 5 tablespoons (50 ml)

#TOOR #DAL
13. Toor dal (തുവര പരിപ്പ് ) : 1 cup (250 grams)
14. Turmeric powder (മഞ്ഞൾ ) : 1/2 teaspoon
15. Water : 2 cups (500 ml)
16. Salt : 1/2 teaspoon

#SEASONING
18. Coconut oil : 1 tablespoon
19. Mustard seeds കടുക്) : 1 teaspoon
20. Shallots (ചെറിയ ഉള്ളി) : 4 nos, chopped
21. Curry leaves : 1 stem
22. Dry red chilli (ഉണക്ക മുളക്) : 3 nos, each cut into two

#PREPARATION
1. Boil 4 to 5 cups of water. You need 2 cups for boiling vegetables, 2 cups for cooking Toor dal and some for soaking tamarind
2. Wash Toor Dal very well and soak it in 2 cups of boiled water for 30-45 minutes
3. Soak tamarind in hot water mixed with salt and keep aside.
4. Cut Pumpkin, tomatoes and onions into cubes. Cut green chilly lengthwise and chop coriander leaves
5. Cook soaked Toor Dal with Turmeric powder and salt in a cooker for two whistles. Two whistles are enough, because we have soaked it in hot water.
6. Heat 3 tablespoons of coconut oil in a cooking vessel and saute onions for a minute and add green chillies and turmeric powder.
7. Add cubes of pumpkins and saute for 2-3 minutes. Then add soaked tamarind with water and cook for a minute
8. Add 2 cups of water and cook for 2-3 minutes and mash pumpkins while it is being cooked.
9. Add cooked Dal, Tomatoes and Sambar powder and mix well and close the lid and cook for 2-3 minutes
10. Now, heat oil in a pan and crack mustard seeds and add shallots and saute.
11. Remove from heat and add curry leaves and red chilli and pour this on the cooked sambar.

#HOME #MADE #SAMBAR #POWDER
17.1 Coriander seeds, (മല്ലി-മുഴുവനോടെ) : 120 grams (1 cup)
17.2 Toor Dal (തുവര പരിപ്പ്) : 50 grams (5 tablespoons)
17.3 Chana Dal (കടല പരിപ്പ്) : 50 grams (5 tablespoons)
17.4 Urad Dal (Whole) (ഉഴുന്ന് പരിപ്പ്-മുഴുവനോടെ) : 50 grams (5 tablespoons)
17.5 Kashmiri chilli (പിരിയൻ മുളക്) : 100 grams (18 to 20 numbers)
17.6 Red chilli (ചുവന്ന ഉണക്ക മുളക്) : 50 grams (10 to 12 numbers)
17.7 Pepper corns (കുരുമുളക്) : 30 grams (3 tablespoons)
17.8 Fenugreek seeds (ഉലുവ) : 30 grams (3 tablespoons)
17.9 Pottu Kadala (പൊട്ടു കടല) : 50 grams (5 tablespoons)
17.10 Curry leaves (കറിവേപ്പില) : 25 grams (1 cup)
17.11 Asafoetida (Compounded) (കായം (കട്ട കായം) : 25 grams (2 tablespoons)
17.12 Turmeric powder (മഞ്ഞൾ) : 25 grams (2 tablespoons)

SAMBAR POWDER
1. Heat a pan and dry roast each ingredients separately. Do not roast together.
2. Do not roast turmeric powder, it can be can be added to all the ingredients at the end.
3. Use compounded Perumkayam for roasting. Do not roast if you are using powder. Just add along with Turmeric powder.
4. Grind everything together in a grinder and keep it in an air tight jar.
5. This can be used for preparing 10 persons sambar for 10 times. One time Sambar for 100 persons.

സാമ്പാർ പൌഡർ
എല്ലാ ചേരുവകളും വേറെ വേറെ ഓരോന്നായി എണ്ണ ചേർക്കാതെ വറുത്തെടുക്കുക. അധികം വര്ക്കരുത്. നല്ലപോലെ ചെറുതീയിൽ ഇളക്കി വേണം വറുക്കുവാൻ. ഓരോന്നിന്റെയും നല്ല മണം പുറത്തേക്കു വന്നു തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം.

കായം കട്ടയായുള്ളതു ഉപയോഗിക്കുക. ചെറുതായി നുറുക്കി ഇട്ടു വേണം ചൂടാക്കുവാൻ. പൊടിയാണെങ്കിൽ മിക്സിയിൽ പിടിക്കുമ്പോൾ ഇട്ടാൽ മതി വര്ക്കേണ്ട. അതുപോലെ തന്നെ മഞ്ഞളും. പൊടിയാണെങ്കിൽ കൂടെ ചേർത്താൽ മതി.

പൊടിച്ചതെല്ലാം കൂടി ഒന്നിച്ചു ഒരു വായു കടക്കാത്ത കാനിൽ ഇട്ടു വയ്ക്കുക. ഇത് ഒരു നൂറു പേർക്കുള്ള സാമ്പാർ പൊടിയുണ്ട്. ഒരു കുടുംബത്തിൽ 5 പേർക്ക് രണ്ടു നേരം വീതം പത്തു ദിവസത്തേക്കുള്ള പൊടിയുണ്ട്.

PradeenKumar Vazhuvelil Sankunni