പുളി ഇഞ്ചി Puli Inchi

Puli Inchi
പുളി ഏകദേശം3 ഗ്ലാസ് വെള്ളം ചേർത്ത് പിഴിഞ്ഞ് എടുക്കുക.ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞു വെക്കുക. അതേപോലെ പച്ചമുളകും അരിഞ്ഞു വെക്കുക.
ഇനി ഒരു പാത്രം ചൂടാക്കി അതിലേക്കു 1ടേബിൾ സ്പൂണ് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്കു1/4 ടീസ്പൂണ് കടുക്‌,കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്തു കൊടുക്കുക. ഇതു നന്നായി ചൂടായി വരുമ്പോ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി പച്ചമുളക് എന്നിവ ചേർത്തു നന്നായി മൂപ്പിച്ചു എടുക്കുക. ഇതിലേക്ക്1/4 ടീസ്പൂണ് മഞ്ഞൾ പൊടി 1/4 ടീസ്പൂണ് മുളക് പൊടി,കായം, ആവശ്യത്തിനു ഉപ്പു എന്നിവ ചേർത്തു മിക്സ് ചെയുക. ഇതിലേക്ക് പുളി വെള്ളം ചേർത്തു കൊടുക്കുക. ഇതിലേക്ക് ശർക്കര ചേർത്തു നന്നായി കുറുക്കി എടുക്കുക.